വയല്‍ ഒരു നല്ല ആവാസവ്യവസ്ഥയായി മാറികൊണ്ടിരിക്കുന്നു.കുളങ്ങള്‍ രണ്ടും തുമ്പികള്‍ക്ക് പ്രിയംകരമാണ്.. ഈ വര്‍ഷത്തെ വേനലൊടുവില്‍ ഒരുകുളം വററിപ്പോയി എങ്കിലും ഒന്നില്‍ വെള്ളമുണ്ട്.പക്ഷികള്‍ അതിനാല്‍ വയലില്‍ കുടുതല്‍ എത്തി. . താലിക്കുരുവികള്‍, ഇരട്ടത്തലച്ചി ബുള്‍ബുളുകള്‍ എന്നിവര്‍ വയലില്‍തന്നെ കൂടുണ്ടാക്കുന്നുണ്ട്.. പുല്ലുകള്‍,വാഴകള്‍ എന്നിവയിലാണവര്‍ കൂടു കൂട്ടുന്നത്.പറമ്പില്‍ കാണാത്ത നാട്ടുബുല്‍ബുളും വയലില്‍ ഉണ്ട്.പിന്നെ ആററക്കറുപ്പന്‍, ചെമ്പോത്ത്, മൈന, പൊന്മാന്‍, തേങ്കുരുവികള്‍ ,കാക്കത്തമ്പുരാട്ടി, കുളക്കൊക്ക്,കാലിമുണ്ടി, കുളക്കോഴി, വയല്‍ക്കോതി കത്രികപ്പക്ഷി , ഷിക്ര,ഓലഞ്ഞാലി, കാട്ടുകരിയിലകിളി, പൂത്താങ്കിരി തുടങ്ങിയവര്‍ പകലും , പലയിനം മുങ്ങകള്‍ രാത്രിയുംഇവിടെസസുഖം വാഴുന്നു.. ഈ വറ്ഷം ഒരു ചേരാക്കോക്കനും ഒരു കഷണ്ടിക്കൊക്കും വന്നിരുന്നു.. രാത്രിയില്‍ കുറച്ചു കുറുനരികളും എത്തും..
നാണംകുണുങ്ങികളായ കുളക്കോഴികള്‍ ഇപ്പോള്‍ കുറച്ച് അടുപ്പമോക്കെ കാട്ട്ന്നുണ്ട്.. ഇടയ്ക്ക്ചെന്ന്‍ കുളത്തിന്നും വെള്ളംകുടിച്ചു, കുറെ ഒച്ചപ്പാടും ഉണ്ടാക്കി, ഇവര്‍ വയലില്‍ത്തന്നെയാണ്കുടുകുട്ടുക .പരുന്തുവര്ഗ്ഗക്കര്‍ മീതെക്കൂടി പറക്കാറുണ്ട്.
വയലില്‍ പിന്നുള്ള ഒരു സവിശേഷ വ്യക്തിയാണ് കാട്ടുപൂച്ച. അവള്‍ വന്നാല്‍ കിളികളൊക്കെ ഭയങ്കരബഹളം വെക്കും.. വേട്ടക്കാരി ആണല്ലോ. ഹരി ഒരു പ്രാവശ്യം അതിന്‍റെ കുഞ്ഞിനേയും പിന്നൊരിക്കല്‍ വലുതിനേയും കണ്ടു.എനിക്ക് കാണാന്‍ഭാഗ്യംഉണ്ടായില്ല.. ഒരിക്കല്‍ പററുമായിരിക്കും .
കാട്ടുപൂച്ചയെ കാണാന്‍ പററിയില്ല എന്ന സങ്കടം മാറുംമുമ്പേ ,ഹരിക്ക് പിന്നെയും ഒരു അസുലഭ കാഴ്ചകിട്ടി.. സമീപത്ത് ഇടവഴിയോ ഇലഞ്ഞിയിലോ എവിടെയോ ഒരു മൂര്ഖന്‍ വസിക്കുന്നുണ്ട്..ഇന്നേവരെ വീട്ടിനടുത്തേക്ക് വന്നിട്ടില്ല .. കുളത്തിനടുത്ത് ഫോണ്‍ ചെയ്യുമ്പോള്‍ അവന്‍ ഹരിക്കടുത്ത്.. ഞാന്‍ കുറച്ച് ദൂരെയായിരുന്നു. തവളയെ പിടിക്കാന്‍ വന്നതായിരിക്കും.. മെല്ലെ ഇഴഞ്ഞ്. ചോരപ്പഴത്തിന്റെ (Blood berry) ഇല നക്കിയ ശേഷം ,ഫണം വിടര്‍ത്തിയത്രേ ..അതെന്തൊരു കാഴ്ച്ചയായിരിക്കും.പേടിക്കാനൊന്നും ഇല്ല..കുറച്ചുകൂടി ശ്രദ്ധവേണംഎന്നുമാത്രം..
No comments:
Post a Comment