Friday, April 30, 2010

ഈ ആട് പട്ടിതന്നെ സഖാവേ.!!!.......




ർത്താൽ ദിനത്തിൽ പാപ്പിനിശ്ശേരിയിൽ വീണ്ടും കണ്ടൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.ആരാണിതു ചെയ്തതെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം.ആർക്കെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ 30.4.10 ന്റെ ദേശാഭിമാനി പത്രവാർത്ത വായിക്കുക. ർക്കും ചെല്ലാനാവാത്ത ഹർത്താൽ ദിനത്തിൽ കണ്ടൽമുറിക്കാൻ അവിടെത്തന്നെയുള്ളവർക്കല്ലാതെ ആർക്കാണ് കഴിയുക...മുറിച്ച സമയംവരെ കൃത്യമായവർ പറയുന്നതിൽ നിന്നും സംഗതി വ്യക്തം... ഇക്കോപാർക്കിനെതിരെ സമരം ചെയ്യുന്നവർ മറ്റു കണ്ടൽനശീകരണങ്ങൾക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാൻ അർദ്ധരാത്രിയിൽ അറക്കവാൾ ഉപയോഗിച്ച് കണ്ടലുകൾ വെട്ടിമാറ്റി, പത്രത്തിൽ അതിന്റെ റിപ്പോർട്ടും കൊടുക്കുക!!!സംഗതി ജോറാണേ...
ണ്ണൂർ ജില്ലാ പരിസ്ഥിതിസമിതി ഇതിനെതിരെ വനംവകുപ്പിനു പരാതി നൽകിയിട്ടൂണ്ട്..ഭൂമിയോടു ചെയ്യുന്ന ഈ പാപത്തിന്റെയൊക്കെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഇതു ചെയ്തവന്മാരുടെ മക്കൾ കൂടിയായിരിക്കുമല്ലോ ഭഗവാനേ.

Tuesday, April 27, 2010

പരിഷത്തിന് കണ്ടൽ എന്തെന്നറിയില്ലേ?!!!.....



തു പരിസ്ഥിതി പ്രശ്നത്തിലാണു കഴിഞ്ഞ നാലു വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്ത് ഇടപെട്ടിട്ടുള്ളത്?43 വർഷങ്ങളായി 9 ഗ്രാമങ്ങളെയും 2 പുഴകളെയും 4000 ഏക്കർ വയലിനെയും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടാമ്പള്ളിയിലെ ഷട്ടറിനെതിരെ കർഷകരും പരിസ്ഥിതിസംഘടനകളും സമരംചെയ്തുകൊണ്ടിരുന്നപ്പോൾ പരിഷത്തുകാർ എവിടെയായിരുന്നു?തലശ്ശേരിയിൽ സിറ്റിസെന്റർ നിർമിക്കുമ്പോൾ കണ്ടൽ നശിപ്പിക്കുന്നതിനെതിരെയുണ്ടായ സമരത്തെ ഒറ്റിക്കൊടുത്തതും കണ്ണൂരിലെ ചക്കരക്കായ്മരം മുറിക്കുമ്പോൾ സമരം ചെയ്തെന്നു വരുത്തിത്തീർത്ത് മുറിക്കാൻ ഒത്താശ ചെയ്തതുമൊക്കെയാണ് അവരുടെ പരിസ്ഥിതിപ്രവർത്തനം.ഞങ്ങളിവിടെ നിരാഹാരമിരുന്നും അടികൾ വാങ്ങിയും മറ്റും കുന്നും വയലുമൊക്കെ സംരക്ഷിക്കാൻ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ ഉറക്കം നടിക്കുകയായിരുന്നവർ ഇപ്പോൾ വായ് തുറക്കുകയെങ്കിലും ചെയ്തല്ലോ...സന്തോഷം..
ണ്ടൽ വനത്തിൽ ടൂറിസമാകാം എന്നു വിചാരിക്കുന്നവർക്ക് കണ്ടൽ എന്തെന്നറിയില്ല.അര ഹെക്ടർ കണ്ടൽ വനത്തെ സംരക്ഷിതവനമായി കണക്കാക്കണമെന്ന നിയമം പോലുമറിയാതെയാണോ ശാ.സാ.പ.ക്കാർ കണ്ടൽ പാർക്കുണ്ടാക്കാൻ വിദഗ്ദോപദേശം നൽകിയത്!!!...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടിൽ 60-ൽ അധികമിനം പക്ഷികളുള്ളതിൽ 15 എണ്ണം ദേശാടകരാണ്.ഗ്രെയ്റ്റ് സ്പോട്ടഡ് ഈഗിൾ അടക്കം ആഗോളതലത്തിൽ തന്നെ ഭീഷണി നേരിടുന്ന നാലിനം പക്ഷികൾ ഇവിടുണ്ട്.പാതിരാക്കൊക്ക് എന്ന അപൂർവ്വപക്ഷി കൂടുകൂട്ടുന്ന സ്ഥലംകൂടിയാണിത്.ഒപ്പം മത്സ്യങ്ങൾ ദേശാടനത്തിനിടയിൽ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുംവരെ ഉപ്പുവെള്ളത്തിൽ നിന്നു ശരീരത്തിനു അനുകൂലനം നേടാൻ ഇടത്താവളമാക്കുന്നതും കണ്ടൽക്കാടിനെയാണ്.
കാട്ടുപൂച്ച, മീൻപൂച്ച, വലിയ ഏഷ്യൻ ആമയടക്കം മൂന്നിനം ആമകൾ ,നീർനായ തുടങ്ങിയ നിരവധി അതിവിശിഷ്ട ജീവികൾ ഇവിടെയുണ്ടെന്ന് സീക്ക്,MNHS എന്നീ സംഘടനകളിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.രാത്രിമുഴുവൻ നിറമുള്ള ബൾബുകളിട്ടുവയ്ക്കുന്നതും നിരന്തരമായ മനുഷ്യസാന്നിദ്ധ്യവും ഈ ജീവികളെയൊന്നും ബാധിക്കില്ല എന്നും ,കൽഭിത്തികെട്ടിയും ചെമ്മണ്ണിട്ടും പുഴയോരം മാറ്റിമറിച്ചത് മത്സ്യദേശാടനത്തെയും മറ്റും ബാധിക്കില്ലെന്നും തെളിയിക്കാൻ ഞങ്ങൾ പരിഷത്തിനെ വെല്ലുവിളിക്കുന്നു.ജീവന്റെ നിലനിൽ‌പ്പിനായി ശബ്ദമുയർത്തുമ്പോൾ അതിൽ രാഷ്ട്രീയലക്ഷ്യം ആരോപിക്കുന്നത് തനി അൽ‌പ്പത്തരമാണ്.
ന്നുകിൽ പരിഷത്ത് അവരുടെ വാൽ അമ്മിക്കല്ലിൽനിന്ന് പുറത്തെടുക്കണം.അല്ലെങ്കിലവർ അതവിടെവച്ച് അതിന്റെ ലഹരിയിൽ തലപൂഴ്ത്തിക്കിടക്കണം ...രണ്ടു തോണിയിൽ കാലുവച്ച് യാത്ര ചെയ്യാൻ നോക്കല്ലേ...തികച്ചും അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പാർക്കിനെപ്പറ്റി കേന്ദ്ര-കേരള വനംവകുപ്പുകൾ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇതു പൂട്ടുകയും അവിടത്തെ 15 ഏക്കർ കണ്ടൽക്കാടിനെ റിസർവ്വ് വനമായി സംരക്ഷിക്കുകയും ചെയ്യണം...

Sunday, April 11, 2010

വഴിയരികിലെ ഒരു തണൽമരച്ചോട്ടിലിരുന്ന് ഉപവസിക്കാൻ ഒരിന്ത്യൻ പൌരന് അവകാശമില്ലേ?




കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളപട്ടണം പാലത്തിന്നരികിൽ ഒരുമരച്ചുവട്ടിൽ

ഉപവസിക്കാൻ എത്തിച്ചേർന്ന പ്രവർത്തകരെ അതി ഭീകരമായി മർദ്ദിക്കുകയും,കൊലവിളി

നടത്തി ബസ്സിൽ ഉന്തിക്കയറ്റി പറഞ്ഞയക്കുകയും ചെയ്തു.
മർദ്ദനമേറ്റ ഒരു വനിതാ പ്രവർത്തകയുടെ വാക്കുകൾ കേൾക്കുക.....



ഭർത്താവിനേയും സുഹൃത്തുക്കളേയും ചിലർ സംഘംചേർന്ന് മാരകമായി അക്രമിച്ച് കൊല്ലാൻ

ശ്രമിക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നവളാണ് ഞാൻ.ഇപ്പോഴും അതിന്റെ നടുക്കം

വിട്ടുമാറിയ്ട്ടില്ലെങ്കിലും,തക്കസമയത്ത് ചികിത്സ കിട്ടാതിരുന്നതിനാൽ ഭാവിയിലിതവരെ

എങ്ങനെ ബാധിക്കും എന്നാശങ്കയുണ്ടെങ്കിലും, പകരത്തിനു പകരം എന്ന ചിന്ത എനിക്കോ

സുഹൃത്തുക്കൾക്കോ ഇല്ല.കുറ്റക്കാർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പാപ്പിനിശ്ശേരിയിലെ

കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടണമെന്നയാഗ്രഹം മാത്രമാണു ഞങ്ങൾക്കുള്ളത്.



കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടാതിരിക്കില്ല.അതുറപ്പാണ്.സിനിമാനടൻ സുരേഷ്ഗോപി

കണ്ടൽ തീം പാർക്ക് ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ ‘നമ്മൾ ഇവിടെ

ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവസാനം ദൈവത്തിന്റെ അടുത്ത് ഒരു കണക്കെടുപ്പു

നടക്കുമെന്ന് പറഞ്ഞാൽ മാർക്സിസ്റ്റുകാർക്ക് ഇപ്പോൾ മനസ്സിലാവില്ല.’സ്വന്തം

രക്തമൂറ്റിക്കുടിക്കാനെത്തുന്ന കൊതുക്, അട്ട തുടങ്ങിയ എളുപ്പത്തിൽ കൊല്ലാൻ കഴിയുന്ന

ജീവികളെപ്പോലും,അവയുടെ പ്രാണനും വിലയുണ്ടെന്ന ചിന്തയിൽ കൊല്ലാതെ വിടുന്ന

ഹരിയെപ്പോലെയുള്ളവരെ അക്രമിച്ചാൽ എത്രവലിയ ശിക്ഷയാണാ സുപ്രീംകോടതിയിൽ

നീക്കിവച്ചിട്ടുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായറിയാം.അത്രയേറെ ശക്തിയുണ്ട്

ഉപവാസത്തിന്.അതുകൊണ്ടുതന്നെയാണ് ഞങ്ങൾ എട്ടുപത്തുപേർ ആഹാരമുപേക്ഷിച്ച്

റോഡുവക്കിൽ കുത്തിയിരിക്കുന്നതിനെ ലക്ഷം ലക്ഷം അണികളുള്ള ഒരു പാർട്ടി ഇത്രയധികം

ഭയക്കുന്നതും.ആക്രമണം ഭീരുവിന്റെ ലക്ഷണമാണ്.



ഏതെങ്കിലുമൊരു രാഷ്ട്രീയപാർടിയോടൊ വ്യക്തിയോടൊ അല്ല ഞങ്ങളുടെയെതി

ർപ്പ്.അതേസമയം ആരോടെങ്കിലും അമിതപ്രീതി കാട്ടാനും ഞങ്ങൾ

ഒരുക്കമല്ല.സംരക്ഷണപാതയിൽ നീങ്ങുന്നവർ ആരായാലും ഞങ്ങളും അവർക്കൊപ്പം

ഉണ്ടായിരിക്കും.



നീതി കിട്ടിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ചില ചോദ്യങ്ങൾഭരണാധികാരികളോട്

ചോദിക്കാനുണ്ട്: തന്ത്രപ്രധാനമായ മേഖലകളിലൊഴികെ ,ഇന്ത്യയിൽ ഏതുസ്ഥലത്ത്

താമസിക്കാനും സഞ്ചരിക്കാനും ഒരിന്ത്യൻ പൌരനുള്ള അവകാശം കേരളത്തിൽ

എടുത്തുകളഞ്ഞിട്ടുണ്ടോ?മരച്ചുവട്ടിൽ തികച്ചും സമാധാനപരമായി ഉപവാസം

നടത്താനെത്തിയവരെയാണ്‘നിങ്ങളെയീ പരിസരത്ത് കണ്ടുപോകരുതെന്നുപറഞ്ഞ് മ

ർദ്ദിച്ചത്.ബസ്റ്റോപ്പിൽ വെറുതെ നിന്നാൽ‌പ്പോലും കൊന്നുകളയുമെന്നു പറഞ്ഞത് മുൻ

പഞ്ചായത്തുപ്രസിഡന്റാണ്.വേറെ ചില സ്ഥലങ്ങളിലും ഞങ്ങൾക്കിങ്ങനെയുള്ള

അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ബഹു: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിയ്ക്കും ഇതേപ്പറ്റി

എന്താണഭിപ്രായം.ബ്രിട്ടീഷിന്ത്യയിൽ ഇന്ത്യക്കാർക്കുണ്ടായതുപോലെ,നാസിജർമ്മനിയിൽ

ജൂതന്മാർക്കുണ്ടായതുപോലെയുള്ള അനുഭവങ്ങൾ നീതിയ്ക്കായി പോരാടുന്നവർക്ക്

നേരിടേണ്ടിവരുന്നത് തല്ലിക്കൊന്നാലും ചോദിക്കില്ലെന്നുപറയുന്ന ഒരു ആഭ്യന്തരമന്ത്രി

ഇവിടുള്ളതുകൊണ്ടാണ്...


ഇവിടെ സാധാരണക്കാർ സംരക്ഷണം ആവശ്യപ്പെട്ടാൽ കൊടുക്കരുതെന്നും പണമോ

അധികാരമോ, പാർട്ടിബലമോ ഉള്ളവനേ അതു നൽകാവൂ എന്നുമാണോ ഗവർമ്മെണ്ട്

പോളിസി?.ഒരു മാസം മുമ്പ് ടൂറിസം പദ്ധതിയെപ്പറ്റി പഠിക്കാൻ ചെന്ന് അവിടുത്തെ

നശീകരണങ്ങൾ കണ്ടറിയുകയും ഭാവിയിൽ അതെത്രമാത്രം ഭീകരമായിത്തീരുമെന്ന്

വ്യക്തമായി മനസ്സിലാക്കുകയും ചെയ്തവരാണ് ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തക

ർ.അന്നേ, ഞങ്ങളവിടെക്കണ്ടത് അന്വേഷിക്കാനവിടേയ്ക്ക് ചെല്ലുന്ന ആരേയും കൈകാര്യം

ചെയ്യാനായി തയ്യാറാക്കി നിർത്തിയിരിക്കുന്ന ഗുണ്ടാ സംഘത്തെയാണ്.അതിനാ

ൽ,ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ,ഞങ്ങൾ ജില്ലാഭരണാധികാരികളോട്

സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.അതിനെ തീരെ ലാഘവത്വത്തോടെ കാണുകയും

അക്രമണം നടക്കുമ്പോൾപോലും പോലീസിനെ അയക്കാതിരിക്കുകയുമാണ്

ചെയ്തത്.സംരക്ഷണമാവശ്യപ്പെട്ടിരുന്നത് ഏതെങ്കിലും ഈർക്കിൽ പാർട്ടിയുടെയാ

ൾക്കാരായിരുന്നെങ്കിൽ‌പ്പോലും വൻസന്നാഹത്തെയയച്ചുകൊടുക്കുമ്പോൾ,സാധാരണക്കാ

ർക്കതിനർഹതയില്ല എന്നാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്നാണിതിന

ർത്ഥം.അല്ലെങ്കിൽ ഇനിയെങ്കിലും നടപടിയെടുക്കാത്തവരെ മാതൃകാപരമായി

ശിക്ഷിക്കേണ്ടതാണ്.


രാഷ്ട്രീയമോ ധനമോ പദവിയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം.ഭൂമിയിൽ ജീവന്റെ നിലനി

ൽ‌പ്പിനാധാരമായുള്ള വ്യവസ്ഥകൾ സംരക്ഷിക്കപ്പെടണം എന്ന് മാത്രമാണ്.സ്വന്തം

അമ്മയെ ബലാത്സംഗം ചെയ്യുന്നത് വെറുതെ നോക്കിനിൽക്കാൻ പറ്റാത്തവരായിപ്പോയി

എന്നതാണ് ഞങ്ങൾക്കുള്ള ഒരേയൊരു ദോഷം-അതുകൊണ്ട് ഞങ്ങളെ

അടിച്ച്കൊല്ലാറാക്കിയിട്ട്,ചികിത്സപോലും നിഷേധിച്ചിട്ട്(ചികിത്സിച്ചാലത്

തെളിവായിപ്പോകില്ലേ?....)ഒടുവിൽ ഒരുഗതിയുമില്ലാതെ സഹായഭ്യർത്ഥനയുമായി

കലക്ടറെക്കാണാൻ ചെന്നപ്പോൾ,താനൊരു പബ്ലിക് സർവന്റാണെന്ന കാര്യം

മറന്ന്,അദ്ദേഹം ഞങ്ങളെ അപഹസിക്കുകയാണ് ചെയ്തത്...പരിസ്ഥിതിവാദികളുടെ കാര്യം

നോക്കാൻ സമയമില്ലത്രെ...ഒരു കൂടിക്കാഴ്ചയ്ക്ക്പോലും

അസഹിഷ്ണുതയും.അവശരായിക്കിടന്നവരെ കാണാൻ ചെന്നില്ലെന്നു മാത്രമല്ല,അങ്ങോട്ട്

കാണാൻ ചെന്നപ്പോൾ,‘പോയി വളപട്ടണത്തു ചെന്ന് പരാതി

കൊടുക്ക്’എന്നുപദേശവും.ബഹു:മുഖ്യമന്ത്രിക്ക് ഇത്തരം ഒരാളെ ശിക്ഷിക്കാതിരിക്കാൻ

എന്തെങ്കിലും ന്യായമുണ്ടോ?



ഇവിടെ വനിതാ കമ്മീഷനും,മനുഷ്യാവകാശക്കമ്മീഷനുമൊക്കെയുണ്ടല്ലോ...യാതൊരു

പ്രകോപനവുമില്ലാതെ സമൂഹത്തിൽ മാന്യതയുള്ള,അദ്ധ്യാപികയായ ഒരു വനിതയെ

തള്ളിയിടുകയും തികച്ചും അസഭ്യങ്ങൾ പറയുകയും സ്ത്രീകളെക്കൊണ്ടുവന്ന്

തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടും,ഇഴഞ്ഞുനീങ്ങിജീവിക്കുന്ന

കാലുകളില്ലാത്ത ഒരു മനുഷ്യനെ തലയ്ക്കിടിച്ച് താഴെയിട്ടിട്ടും ദിവസങ്ങൾ

കുറച്ചായി..എന്നിട്ടിതുവരെയീക്കമ്മീഷനുകൾ അനങ്ങിയിട്ടില്ല!ഇതൊന്നും

അന്വേഷിക്കാനുള്ളതല്ല ഈ കമ്മീഷനുകളെങ്കിൽ ഞാനെന്റെ ചോദ്യം പി

ൻവലിച്ചിരിക്കുന്നു.....


എങ്കിലും,എനിക്ക് വിശ്വാസമുണ്ട്.നീതിനടപ്പാക്കപ്പെടുകതന്നെ

ചെയ്യുമെന്ന്.വൈകിയിട്ടായാലും പെട്ടെന്നായാലും,അത് പ്രകൃതിയുടെ അലംഘ്നീയമായ

നിയമമാണ്.



കേരളത്തിലെ സകലമാനജനങ്ങളോടും,ഭരണകൂടത്തോടും നമുക്ക് ചോദിക്കാനുള്ളതിതാണ്.

ഒരു വികലാംഗനും ഒരു സ്ത്രീയ്ക്കും ഇതാണ് അനുഭവമെങ്കിൽ നമുക്ക് ഇവിടെ

ദൈവത്തിന്റെയീ സ്വന്തംനാട്ടിൽ എന്താണ് രക്ഷ?.....