Saturday, May 22, 2010

ഒന്നായി വാഴാം..


ന്ന് ജൈവവൈവിധ്യദിനം. ജീവജാതികളാൽ സമ്പന്നമായ നമ്മുടെയീ ഒരേയൊരു ഭൂമിയിൽനിന്നുംമനുഷ്യന്റെ പ്രവൃത്തികളാൽ ജീവജാതികളപ്പാടെ ഇല്ലാതാകാൻ പോകുമ്പോൾ, അതൊഴിവാക്കാനും, എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യനെന്നും ഇവിടെ മനുഷ്യർക്കുമാത്രമായി ജീവിക്കാനാകില്ലെന്നും എല്ലാംപരസ്പരബന്ധിതമാണെന്നും എല്ലാറ്റിനെയും അവയുടെ ആവാസവ്യവസ്ഥകളെ നശിപ്പിക്കാതെസംരക്ഷിക്കണ്ടത് വിവേകമതിയായ ഒരു ജീവി എന്ന നിലയിൽ മനുഷ്യന്റെ കടമയാണെന്നും ഒക്കെഓർമ്മിപ്പിക്കാൻ ഒരു ദിനം....

















Tuesday, May 18, 2010

ഒരു കുന്നിടിയുമ്പോൾ….



രു കുന്നെന്നാൽ എന്താണെന്ന് അടുത്ത കാലം വരെ ചുരുക്കം ചിലർക്കേ ശരിക്ക് അറിയുമായിരുന്നുള്ളൂ. ഇന്ന് ഒട്ടുമിക്ക പേർക്കും അറിയാം ഒരു കുന്നെന്നാൽ ഒരു ജലസംഭരണിയാണെന്ന്.തങ്ങളുടെ വീട്ടുകിണറ്റിലും തോട്ടിലും അന്നമൂട്ടും വയലുകളിലും പുഴയിലുമെല്ലാം വേനലിലും വെള്ളം വറ്റാതിരിക്കാൻ കുന്നെന്ന ജലസംഭരണി കൂടിയേ തീരൂ എന്ന്വെറും വെള്ളമല്ല, മണ്ണിൽനിന്നും മറ്റും കലരുന്ന ഖനലോഹമാലിന്യങ്ങളെല്ലാം സസ്യങ്ങളാൽ അരിച്ചുനീക്കി ശുദ്ധജലമാണ് കുന്ന് നൽകുന്നത്….

ലമില്ലെങ്കിൽ ഒരു ജീവിക്കും ജീവൻ നിലനിർത്താനാകില്ലെന്നതിനാൽ ഈ ഒറ്റ കാരണം മതി ഒരു കുന്നിനെ സംരക്ഷിക്കാൻ.എങ്കിലും ഒരു കുന്നെന്നാൽ ഒരു ജലസംഭരണി മാത്രമാണോ?…അതുപോലെ മറ്റൊരു സുപ്രധാന ധർമ്മവും കുന്ന് നിർവഹിക്കുന്നുണ്ട്.കേരളത്തെപ്പോലെ വീതി കുറഞ്ഞ,മുഴുനീളം കടലോരമുള്ള ഒരു സംസ്ഥാനത്തിന്റെ കരയിലെ ശുദ്ധജലത്തിൽ ഉപ്പുകലരാതെ തടുത്തുനിർത്താനും കുന്നുകൾ കൂടിയേ തീരൂ. ഓരോ കുന്നിടിയുന്തോറും നമ്മുടെ ശുദ്ധജലം ഉപ്പുവെള്ളമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ ദ്വാരങ്ങൾ ജലം ശേഖരിക്കുന്നു..

രു നാട്ടിന്റെ സൂഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും കുന്നാണ്.കാറ്റുകളെ തടുത്തുനിർത്തി മഴയായി പെയ്യിക്കുന്നതിലും കുന്നിനും അതിലെ സസ്യങ്ങൾക്കും പങ്കുണ്ട്.സഹ്യപർവ്വതം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഒരു മഴനിഴൽ പ്രദേശമായി മാറുമായിരുന്നു കേരളം.

രു നാടിന്റെ സാംസ്കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഒരു കുന്നിന് സുപ്രധാനമായ പങ്കാണുള്ളത്.വൈകുന്നേരങ്ങളിൽ കാറ്റേറ്റിരിക്കാനും സുഹൃദ്സല്ലാപങ്ങൾക്കും മറ്റും ആളുകൾ ഒരുകാലത്ത് കുന്നുകളിൽ ചെന്നിരിക്കാറുണ്ടായിരുന്നു.ഇപ്പൊഴും അവശേഷിച്ച് കുന്നുകളിൽ നന്മ വറ്റാത്തവർ ചെന്നിരിക്കാറുണ്ട്.എത്രയെത്ര കാവ്യഭാവനകൾ കുന്നുകളിൽ വച്ചു പൂത്തുലഞ്ഞിരിക്കുന്നു..ആത്മീയതയുടെ ഔന്നത്യങ്ങളിലേയ്ക്ക് മനുഷ്യനെ കൈപിടിച്ചു കയറ്റാൻ എന്നും കുന്നുകളുണ്ടായിരുന്നു…

വൻ ദൈവങ്ങളെയും കുന്നുകളിൽ കുടിയിരുത്തി. തെയ്യങ്ങളവിടെ ഉറഞ്ഞാടൂകയും അനുഗ്രഹം ചൊരിയുകയും ചെയ്തു വസിച്ചപ്പോൾ കുന്ന് പരിപാവനമായ ഒരിടമായി മാറി…

രു കുന്ന് കുറുക്കന്റെയും മുള്ളൻപന്നിയുടെയും മുയലിന്റെയും നൂറുനൂറിനം പക്ഷികളുടെയും ആയിരക്കണക്കിനു മറ്റു ജീവജാതികളുടെയും വാസസ്ഥാനം കൂടിയാണ് .ഒപ്പം മറ്റെങ്ങും കാണാത്തതും വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി സസ്യങ്ങളും കുന്നുകളിലുണ്ട്.കണ്ണാന്തളിയും കാക്കപ്പൂവും വിഷ്ണുക്രാന്തിയും പാറനീലപ്പൂവും റൊട്ടാലയും ചൂതും കൃഷ്ണകേസരയും കാശാവുമൊക്കെ കുന്നുകളിൽകാണുന്ന സ്ഥാനിക സസ്യങ്ങളിൽ ചിലതുമാത്രമാണ്.

ഗരുഡശലഭം

ധികം വിദൂരമല്ലാത്ത ഒരു കാലത്ത്, മലയാളി കൃഷിയേയും കന്നുകാലിവളർത്തലിനേയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നയാ സുവർണ്ണകാലത്ത് അവന്റെ ആടുമാടുകൾ കുന്നുകളിൽനിന്നും ഔഷധഗുണമുള്ള തീറ്റതിന്ന് അവനു നല്ല പാൽ നൽകിയതിനാൽ ഇന്നവൻ പാലെന്ന പേരിൽ പായ്ക്കറ്റിൽ വാങ്ങുന്ന വെളുത്ത രാസദ്രാവകം കുടിച്ച് രോഗങ്ങൾ വിലകൊടുത്തുവാങ്ങേണ്ടിവന്നിരുന്നില്ല.അവനു കുന്ന് വിറകും പച്ചിലവളവും നൽകുക മാത്രമല്ല ചെയ്തിരുന്നത് , മഴവെള്ളത്തോടൊപ്പം ഒലിച്ഛിറങ്ങുന്ന ഏക്കൽ അവന്റെ വയലിൽ നൂരുമേനി വിളയിക്കുകയും ചെയ്തു.


ഗോക്കൾക്ക് മേയാൻ

കുന്നിടിച്ചപ്പോൾ ഈ ഏക്കൽ നഷ്ടമാവുക മാത്രമല്ല ചെയ്തത് , ഒരിക്കലും വയലിലെത്തരുതാത്ത ഖനമൂലകങ്ങൾ ഒലിച്ചിറങ്ങി മണ്ണിന്റെ ഊർവ്വരത നശിക്കുകയും ചെയ്തു . കൃഷി ഒരു നഷ്ടമായിട്ടും അവൻ പഠിച്ചില്ല ; വയലു വയലാകാൻ കുന്നു വേണമെന്ന്…..

കുന്ന് തന്നത്…

ത്ര മാത്രമൊന്നുമല്ല ഒരു കുന്ന്. ഓരോ മലയാളിയ്ക്കും കുന്ന് മറ്റെന്തൊക്കെയൊ ആയിരുന്നു…അതൊക്കെ പഴങ്കഥ… ഇന്നവന് കുന്നെന്നാൽ മാന്തിക്കോരി ടിപ്പറിലക്കി കടത്തിവിൽക്കാനും , ആ സ്ഥലത്തും, ആ മണ്ണുകൊണ്ടിട്ടു നികത്തിയ ഒരു നീർത്തടത്തിലും ഫ്ലാറ്റുകൾ പണിതു വിറ്റും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രം…നാട്ടിലെ കുന്നിടിയുമ്പോൾ കിണറിലെ ജലം മലിനമാവുക ,വയൽ നശിക്കുക , വെള്ളം വറ്റുക തുടങ്ങിയ വ സംഭവിച്ചപ്പോൾ അനുഭവസ്ഥർ അതിനെതിരെ ഒറ്റപ്പെട്ട ശബ്ദ്മുമുയർത്തലുകൾ നടത്താറുണ്ടെങ്കിലും കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയെപ്പോലുള്ള സംഘടനകൾ കുന്നിടിക്കലിനെതിരെ നിരന്തരമായി ഇടപെടുന്നുണ്ടെകിലും അധികൃതർ ഇന്നും കുന്നുകളുടെ പ്രാധാന്യം അറിയാത്തവരെപ്പോലെ പെരുമാറുന്നതിനാലും പണം വാങ്ങിയും പക്ഷപാതം കാട്ടിയും ഇടിക്കുന്നവരെ തുണക്കുന്നതിനാലും ഒട്ടൂമുക്കാലും കുന്നുകളും ഇടിഞ്ഞു തീർന്നുകഴിഞ്ഞു…


ഒരു നാടിന്റെ ജലസംഭരണിയായിരുന്നു…

മുക്കു ജീവിക്കാനായി പ്രകൃതി എല്ലാം ഒരുക്കിത്തന്നു.ഇതു നമുക്കു വേണ്ടി മാത്രമുള്ളതല്ലെന്നും ആവശ്യത്തിനുമാത്രം എടുത്തുപയോഗിച്ച് ഭാവിതലമുറയ്ക്കായ് കൈമാറേണ്ടതാണെന്നും മറന്ന് ആർത്തി മൂത്ത് കിട്ടിയതെല്ലാം വാരിക്കൂട്ടുമ്പോൾ നമ്മുടെ മക്കൾക്കിവിടെ എത്രകാലം കൂടി കഴിയാനാകും?…….


Wednesday, May 5, 2010

വീട്ടുമുറ്റത്ത് കള്ളുഷാപ്പ് സ്ഥാപിക്കലാണോ തൊഴിലാളിവർഗ്ഗത്തിന്റെ ധർമ്മബോധം?....




ണ്ണർ തെക്കിബസാറിലെ വീട്ടുമുറ്റത്തെ കള്ളുഷാപ്പിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുന്ന വീട്ടമ്മമാരെ മദ്യത്തൊഴിലാളികൾ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ തൊഴിലാളിനേതാക്കളടക്കം നിരവധിപേർ സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയും പന്തലിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തു.സമരക്കാരെ വലിച്ചു റോഡിലേക്കെറിയുമെന്നുമൊക്കെ ഭീഷണി മുഴക്കിയ ഇവരെ നേതാക്കൾ തടഞ്ഞില്ല.നാമമാത്രമായി അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളു.നിരന്തരമായി സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇവിടെ വേണ്ടത്ര സംരക്ഷണം നൽകാങ്കൂടി അധികൃതർ തയ്യാറല്ല.’എന്താ ഞങ്ങൾ ആത്മഹത്യ ചെയ്യുകയാണോ ചെയ്യേണ്ടത് എന്നു ചോദിച്ച വീട്ടമ്മമാരോട് അസഭ്യമായ രീതിയിൽ ആക്രോശിക്കുകയും നാളെ ഇതിലും വലിയ നടപടിയായിരിക്കും എടുക്കുക എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു....
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കും എരുമക്കുടിയിലെ ഒരു സാധാരണ വീട്ടമ്മയ്ക്കും ഭരണഘടനാപരമായി ഒരേ അവകാശമല്ലെ ഉള്ളത്?...മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കള്ളുഷാപ്പ് തുടങ്ങാൻ ഈ നേതാക്കൾ ഒരുങ്ങുമോ?എന്തിന്,ഒരു പഞ്ചായത്തു പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തു നടക്കുമോ ഇക്കളി?...അതുമല്ല നാട്ടിലെ സമ്പന്നമാരുടെ മുറ്റത്ത് നടക്കുമായിരുന്നോ?...പശുക്കളെ പോറ്റി പാൽ വിറ്റു ജീവിക്കുന്ന തനി പാവങ്ങളോടല്ലെ ആക്രമവും മറ്റുമാവുകയുള്ളൂ...അവർ ജീവിച്ചലെന്താ,മരിച്ചാലെന്താ...നാട്ടീലുടയോർക്ക് അവരെ നോക്കലല്ലല്ലോ പണി....
ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ അതിനിടയാക്കിയ സാഹചര്യങ്ങളോട് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടി ഈ സാധുക്കൾക്ക് കൊടുക്കില്ലെന്ന് തൊഴിലാളികൾ എന്ന പേരും പറഞ്ഞ് ചിലർ നിഷേധിക്കുകയാണ്.ഇവിടെ നിയമവാഴ്ച പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.റിസർവ്വുവനസദൃശമായ പത്തേക്കറിലേറെ കണ്ടൽക്കാടും അതിലെ ജൈവസമ്പത്തും നശിപ്പിച്ചപ്പോൾ അതിനെതിരെ ഗാന്ധിയൻ രീതിയിൽ ഉപവാസം നടത്തിയവരെ തല്ലിച്ചതച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ആക്രമികൾ ഇവിടെ സുഖമായി വാഴുന്നു!!...വനംമന്ത്രി ഇതുവരെ വായ് തുറക്കുകകൂടി ചെയ്യ്തിട്ടില്ല...കയ്യൂക്കുള്ളവന് ഇവിടെ എന്തുമാകാം.ഇതാണിവിടത്തെ സ്ഥിതി.സാധാരണക്കാർ കൂട്ട ആത്മഹത്യചെയ്യുകയാണോ ചെയ്യേണ്ടത്?...
മരം ചെയ്യാൻ തൊഴിലാളികൾക്കും അവകാശമുണ്ട്.എന്നാൽ അക്രമത്തിന് ആർക്കും ലൈസൻസില്ല.പാവങ്ങളുടെ നെഞ്ചത്തു കയറിയല്ല ഊക്ക് കാട്ടേണ്ടത്.ഷാപ്പ് തുറന്ന് കള്ള് വിറ്റുതന്നെ ജീവിക്കണമെന്നാണെങ്കിൽ വീട്ടുമുറ്റത്തുനിന്നത് മാറ്റുകതന്നെ വേണം.തൊഴിലാളികളുടെ കുടുംബം പോറ്റാൻവേണ്ടി എന്തിനാ പാവങ്ങളുടെ കുടുംബം കുളംതോണ്ടുന്നു?...ജീവിക്കാനാണെങ്കിൽ ഇവിടെ ഒരുപാട് തൊഴിലുകളുണ്ട്.കള്ളുവിൽ‌പ്പനയ്ക്ക് ഗവർമെന്റ് മാന്യത നൽകിയിട്ടുണ്ടെങ്കിലും അതൊരിക്കലും മാന്യമാവുകയില്ല...ഒരു കുപ്പി കള്ള് വിൽക്കപ്പെടുമ്പോൾ മറ്റെയറ്റത്ത് ഒരു കുടുംബമാണ് വഴിയാധാരമാകുന്നത്.
ള്ളന്മാരെല്ലാംകൂടി സംഘടിച്ച് ഞങ്ങൾക്കും കുടുംബം പോറ്റാനുണ്ടെന്നും ഞങ്ങളുടെ തൊഴിലിനെതിരെ ആരും മിണ്ടുകകൂടി ചെയ്യരുതെന്നും പറയുമ്പോലെയാണ് മദ്യത്തൊഴിലാളികളുടെ പറച്ചിൽ...!കുടുംബം പോറ്റാനാണെങ്കിൽ അധ്വാനിക്കാനും വിയർപ്പൊഴുക്കാനും തയ്യാറാണെങ്കിൽ ഇവിടെ തൊഴിലിനാണോ പഞ്ഞം..?നാട്ടുകാരെ ദ്രോഹിച്ചുതന്നെ പണമുണ്ടാക്കണമെന്നു പറയുന്നത് തനി ഹുങ്കാണ്... ഒന്നും വെട്ടിപ്പിടിക്കാനല്ല,സ്വസ്ഥമായി ജീവിക്കാൻവേണ്ടി മാത്രമാണ് കണ്ണൂരിലെ വീട്ടമ്മമാർ സമരം ചെയ്യുന്നത്.നാട്ടിലെ പൌരന്മാരുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ടത് ജനങ്ങൾ വോട്ടും കോട്ടൂം സ്വ്യൂട്ടൂം കാറും ബംഗ്ലാവും കോടീകളേറൂന്ന ധനവും ഒക്കെ നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന ഭരണാധികാരികളാണ്.അവരിതു ചെയ്യുന്നില്ലെങ്കിൽ കാലം അവർക്ക് മാപ്പു നൽകില്ല...

THE HINDU NEWS 8-5-10