ഓണത്തിന് ജൈവസംസ്കൃതി ശുദ്ധമായ നാടന്‍ പച്ചക്കറികളും ജൈവഅരിയും മറ്റുമായി ആഗസ്ത് 25- 26 തിയ്യതികളില്‍ കണ്ണൂരില്‍ മേള നടത്തിയിരുന്നു ..ജൈവം എന്ന ലേബലില്‍ ഹോര്‍മോണ്‍ -ജീവാണുവാളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്ന പേരില്‍ കുറെ സാധനങ്ങള്‍ , രാസവളം ഉപയോഗിച്ചുള്ള രാസകീടനാശിനി ഒഴിവാക്കിക്കൊണ്ടുള്ള so called ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മിക്കവരും വിപണിയില്‍ എത്തിക്കുന്നത് .. ഇന്ന്‍ ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ളത് ജൈവത്തിനായതിനാല്‍ സകലരും ഇറങ്ങുന്നുണ്ട് ..അതിലെ കളവും തിരിവും പലര്‍ക്കും അറിയില്ല .. അപ്പോഴും പ്രകൃതിയുടേതായ തനതു കൃഷി രീതിയിലൂടെ ഉല്പ്പാദിപ്പിക്കുന്നവ മാത്രം നല്‍കിക്കൊണ്ട് ജൈവസംസ്കൃതി പ്രയാണം തുടരുകയാണ്.. എല്ലായിനം സാധനങ്ങളും നല്‍കാനോ ,വേണ്ട അളവില്‍ നല്‍കാനോ ഞങ്ങള്‍ മെനക്കെടാറില്ല..ജനങ്ങളെ ഉല്പ്പാദനത്തിലേയ്ക്ക് നയിക്കുക ,അതിന്റെ മുന്നോടിയായി കൃഷിക്കാര്‍ ഉണ്ടാക്കുന്നവ പങ്കുവയ്ക്കുക ,അതാണ് ഞങ്ങള്‍ ചെയ്യുന്നത് ,..
ലാഭം ഉണ്ടാക്കുന്ന ഏര്‍പ്പാടല്ല ജൈവ സംസ്കൃതിയുടേത് .. കര്‍ഷകരാണ് വില നിശ്ചയിക്കുന്നത് .. അവരുടെ കൃഷിചെലവും ട്രാസ്പോര്‍ട്ട് ചെലവും അതിനൊപ്പം അല്പ്പം ലാഭവും ഈടാക്കാം.. അമിതവില എടുക്കാന്‍ പറ്റില്ല... ഹാള്‍വാടക പന്തല്‍ച്ചെലവ് തുടങ്ങിയ ചെലവുകള്‍ക്ക് ചെറിയ ഒരു പങ്കുവയ്ക്കല്‍ കര്‍ഷകര്‍ നടത്തണം .. ജൈവ സംസ്കൃതിയുടെ ട്രസ്റ്റിമാരും അഭ്യുദയ കാംക്ഷികളും മുഴുവന്‍ സമയമോ ഭാഗികമായോ സൌജന്യമായി സേവനം നടത്തുന്നു ....
ഓണത്തിന് കാസര്‍ഗോട്ടെ പാലേക്കര്‍ മോഡല്‍ കര്‍ഷകരില്‍നിന്നും വലിയ ചെലവും വഹിച്ചാണ് പച്ചക്കറികള്‍ എത്തിച്ചത് . (അവരുടെ പല പച്ചക്കറികള്‍ക്കും മാര്‍ക്കറ്റ് വിലയേക്കാള്‍ അധികമായിരുന്നു വില , 3000 ത്തിലേറെ രൂപ ട്രാന്‍സ്പോട്ടിനായി .. ) ഹാള്‍ ബുക്കിംഗിനും പ്രയാസമായിരുന്നു .. സര്‍വ്വത്ര മേളകള്‍ അരങ്ങുകൊഴുപ്പിച്ച കണ്ണൂര്‍ .വഴിയോരങ്ങള്‍ മുഴുവനായും കച്ചവടക്കാര്‍ കയ്യടക്കിയുമിരുന്നു ..ഒടുവില്‍ ഗവ . HSS ലെ റോഡില്‍നിന്നും ഉളിലോട്ടു മാറിയുള്ള ഒരു ഹാളാണ് കിട്ടിയത്.. എന്നിട്ടും നല്ല തിരക്കായിരുന്നു .. ആള്‍ക്കാര്‍ ഏറെ നേരം ക്യു നിന്നുവരെ സാധനങ്ങള്‍ വാങ്ങി .. ഒരു ലോഡ് സാധനങ്ങള്‍ ഇറക്കിയത് ഉച്ചയോടെ തന്നെ ഏകദേശം കാലിയായി.. ഞങ്ങള്‍ക്ക് വിയര്‍ത്ത് പണിയെടുക്കേണ്ടിവന്നു ,ഭക്ഷണം കഴിച്ചതു പോലും വൈകുന്നേരമായിരുന്നു .എന്നാലും , നല്ല ഭക്ഷണം എന്തെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നല്ലോ.. ദക്ഷിണേന്ത്യന്‍ കാര്ഷിക മേളയും കുടുംബ സ്ത്രീകളുടെ മേളയും മാട് പല മേളകളും തരാതരം പച്ചക്കറികളുമായി കാത്തിരുന്നിട്ടും അവയെക്കാളൊക്കെ ആള്‍ക്കാര്‍ക്ക് ജൈവ സംസ്കൃതിയിലാണ് വിശ്വാസം എന്നവര്‍ തെളിയിച്ചു..
No comments:
Post a Comment