Tuesday, May 18, 2010

ഒരു കുന്നിടിയുമ്പോൾ….രു കുന്നെന്നാൽ എന്താണെന്ന് അടുത്ത കാലം വരെ ചുരുക്കം ചിലർക്കേ ശരിക്ക് അറിയുമായിരുന്നുള്ളൂ. ഇന്ന് ഒട്ടുമിക്ക പേർക്കും അറിയാം ഒരു കുന്നെന്നാൽ ഒരു ജലസംഭരണിയാണെന്ന്.തങ്ങളുടെ വീട്ടുകിണറ്റിലും തോട്ടിലും അന്നമൂട്ടും വയലുകളിലും പുഴയിലുമെല്ലാം വേനലിലും വെള്ളം വറ്റാതിരിക്കാൻ കുന്നെന്ന ജലസംഭരണി കൂടിയേ തീരൂ എന്ന്വെറും വെള്ളമല്ല, മണ്ണിൽനിന്നും മറ്റും കലരുന്ന ഖനലോഹമാലിന്യങ്ങളെല്ലാം സസ്യങ്ങളാൽ അരിച്ചുനീക്കി ശുദ്ധജലമാണ് കുന്ന് നൽകുന്നത്….

ലമില്ലെങ്കിൽ ഒരു ജീവിക്കും ജീവൻ നിലനിർത്താനാകില്ലെന്നതിനാൽ ഈ ഒറ്റ കാരണം മതി ഒരു കുന്നിനെ സംരക്ഷിക്കാൻ.എങ്കിലും ഒരു കുന്നെന്നാൽ ഒരു ജലസംഭരണി മാത്രമാണോ?…അതുപോലെ മറ്റൊരു സുപ്രധാന ധർമ്മവും കുന്ന് നിർവഹിക്കുന്നുണ്ട്.കേരളത്തെപ്പോലെ വീതി കുറഞ്ഞ,മുഴുനീളം കടലോരമുള്ള ഒരു സംസ്ഥാനത്തിന്റെ കരയിലെ ശുദ്ധജലത്തിൽ ഉപ്പുകലരാതെ തടുത്തുനിർത്താനും കുന്നുകൾ കൂടിയേ തീരൂ. ഓരോ കുന്നിടിയുന്തോറും നമ്മുടെ ശുദ്ധജലം ഉപ്പുവെള്ളമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ ദ്വാരങ്ങൾ ജലം ശേഖരിക്കുന്നു..

രു നാട്ടിന്റെ സൂഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും കുന്നാണ്.കാറ്റുകളെ തടുത്തുനിർത്തി മഴയായി പെയ്യിക്കുന്നതിലും കുന്നിനും അതിലെ സസ്യങ്ങൾക്കും പങ്കുണ്ട്.സഹ്യപർവ്വതം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഒരു മഴനിഴൽ പ്രദേശമായി മാറുമായിരുന്നു കേരളം.

രു നാടിന്റെ സാംസ്കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഒരു കുന്നിന് സുപ്രധാനമായ പങ്കാണുള്ളത്.വൈകുന്നേരങ്ങളിൽ കാറ്റേറ്റിരിക്കാനും സുഹൃദ്സല്ലാപങ്ങൾക്കും മറ്റും ആളുകൾ ഒരുകാലത്ത് കുന്നുകളിൽ ചെന്നിരിക്കാറുണ്ടായിരുന്നു.ഇപ്പൊഴും അവശേഷിച്ച് കുന്നുകളിൽ നന്മ വറ്റാത്തവർ ചെന്നിരിക്കാറുണ്ട്.എത്രയെത്ര കാവ്യഭാവനകൾ കുന്നുകളിൽ വച്ചു പൂത്തുലഞ്ഞിരിക്കുന്നു..ആത്മീയതയുടെ ഔന്നത്യങ്ങളിലേയ്ക്ക് മനുഷ്യനെ കൈപിടിച്ചു കയറ്റാൻ എന്നും കുന്നുകളുണ്ടായിരുന്നു…

വൻ ദൈവങ്ങളെയും കുന്നുകളിൽ കുടിയിരുത്തി. തെയ്യങ്ങളവിടെ ഉറഞ്ഞാടൂകയും അനുഗ്രഹം ചൊരിയുകയും ചെയ്തു വസിച്ചപ്പോൾ കുന്ന് പരിപാവനമായ ഒരിടമായി മാറി…

രു കുന്ന് കുറുക്കന്റെയും മുള്ളൻപന്നിയുടെയും മുയലിന്റെയും നൂറുനൂറിനം പക്ഷികളുടെയും ആയിരക്കണക്കിനു മറ്റു ജീവജാതികളുടെയും വാസസ്ഥാനം കൂടിയാണ് .ഒപ്പം മറ്റെങ്ങും കാണാത്തതും വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി സസ്യങ്ങളും കുന്നുകളിലുണ്ട്.കണ്ണാന്തളിയും കാക്കപ്പൂവും വിഷ്ണുക്രാന്തിയും പാറനീലപ്പൂവും റൊട്ടാലയും ചൂതും കൃഷ്ണകേസരയും കാശാവുമൊക്കെ കുന്നുകളിൽകാണുന്ന സ്ഥാനിക സസ്യങ്ങളിൽ ചിലതുമാത്രമാണ്.

ഗരുഡശലഭം

ധികം വിദൂരമല്ലാത്ത ഒരു കാലത്ത്, മലയാളി കൃഷിയേയും കന്നുകാലിവളർത്തലിനേയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നയാ സുവർണ്ണകാലത്ത് അവന്റെ ആടുമാടുകൾ കുന്നുകളിൽനിന്നും ഔഷധഗുണമുള്ള തീറ്റതിന്ന് അവനു നല്ല പാൽ നൽകിയതിനാൽ ഇന്നവൻ പാലെന്ന പേരിൽ പായ്ക്കറ്റിൽ വാങ്ങുന്ന വെളുത്ത രാസദ്രാവകം കുടിച്ച് രോഗങ്ങൾ വിലകൊടുത്തുവാങ്ങേണ്ടിവന്നിരുന്നില്ല.അവനു കുന്ന് വിറകും പച്ചിലവളവും നൽകുക മാത്രമല്ല ചെയ്തിരുന്നത് , മഴവെള്ളത്തോടൊപ്പം ഒലിച്ഛിറങ്ങുന്ന ഏക്കൽ അവന്റെ വയലിൽ നൂരുമേനി വിളയിക്കുകയും ചെയ്തു.


ഗോക്കൾക്ക് മേയാൻ

കുന്നിടിച്ചപ്പോൾ ഈ ഏക്കൽ നഷ്ടമാവുക മാത്രമല്ല ചെയ്തത് , ഒരിക്കലും വയലിലെത്തരുതാത്ത ഖനമൂലകങ്ങൾ ഒലിച്ചിറങ്ങി മണ്ണിന്റെ ഊർവ്വരത നശിക്കുകയും ചെയ്തു . കൃഷി ഒരു നഷ്ടമായിട്ടും അവൻ പഠിച്ചില്ല ; വയലു വയലാകാൻ കുന്നു വേണമെന്ന്…..

കുന്ന് തന്നത്…

ത്ര മാത്രമൊന്നുമല്ല ഒരു കുന്ന്. ഓരോ മലയാളിയ്ക്കും കുന്ന് മറ്റെന്തൊക്കെയൊ ആയിരുന്നു…അതൊക്കെ പഴങ്കഥ… ഇന്നവന് കുന്നെന്നാൽ മാന്തിക്കോരി ടിപ്പറിലക്കി കടത്തിവിൽക്കാനും , ആ സ്ഥലത്തും, ആ മണ്ണുകൊണ്ടിട്ടു നികത്തിയ ഒരു നീർത്തടത്തിലും ഫ്ലാറ്റുകൾ പണിതു വിറ്റും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രം…നാട്ടിലെ കുന്നിടിയുമ്പോൾ കിണറിലെ ജലം മലിനമാവുക ,വയൽ നശിക്കുക , വെള്ളം വറ്റുക തുടങ്ങിയ വ സംഭവിച്ചപ്പോൾ അനുഭവസ്ഥർ അതിനെതിരെ ഒറ്റപ്പെട്ട ശബ്ദ്മുമുയർത്തലുകൾ നടത്താറുണ്ടെങ്കിലും കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയെപ്പോലുള്ള സംഘടനകൾ കുന്നിടിക്കലിനെതിരെ നിരന്തരമായി ഇടപെടുന്നുണ്ടെകിലും അധികൃതർ ഇന്നും കുന്നുകളുടെ പ്രാധാന്യം അറിയാത്തവരെപ്പോലെ പെരുമാറുന്നതിനാലും പണം വാങ്ങിയും പക്ഷപാതം കാട്ടിയും ഇടിക്കുന്നവരെ തുണക്കുന്നതിനാലും ഒട്ടൂമുക്കാലും കുന്നുകളും ഇടിഞ്ഞു തീർന്നുകഴിഞ്ഞു…


ഒരു നാടിന്റെ ജലസംഭരണിയായിരുന്നു…

മുക്കു ജീവിക്കാനായി പ്രകൃതി എല്ലാം ഒരുക്കിത്തന്നു.ഇതു നമുക്കു വേണ്ടി മാത്രമുള്ളതല്ലെന്നും ആവശ്യത്തിനുമാത്രം എടുത്തുപയോഗിച്ച് ഭാവിതലമുറയ്ക്കായ് കൈമാറേണ്ടതാണെന്നും മറന്ന് ആർത്തി മൂത്ത് കിട്ടിയതെല്ലാം വാരിക്കൂട്ടുമ്പോൾ നമ്മുടെ മക്കൾക്കിവിടെ എത്രകാലം കൂടി കഴിയാനാകും?…….


7 comments:

 1. നാട്ടിലെ ചെറാലക്കുന്നാകെ ഇടിച്ചുനിരത്തി.
  ആദം ഒരു ക്വാറി വന്നു വലിയ കുഴിയാക്കി, പിന്നെ പഞ്ചായത്തു തന്നെ ഉദകക്രിയ ചെയ്തു.
  :-(

  ReplyDelete
 2. പിന്തുടരുന്നു...

  ReplyDelete
 3. ///നാട്ടിലെ കുന്നിടിയുമ്പോൾ കിണറിലെ ജലം മലിനമാവുക ,വയൽ നശിക്കുക , വെള്ളം വറ്റുക തുടങ്ങിയ വ സംഭവിച്ചപ്പോൾ അനുഭവസ്ഥർ അതിനെതിരെ ഒറ്റപ്പെട്ട ശബ്ദ്മുമുയർത്തലുകൾ നടത്താറുണ്ടെങ്കിലും കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയെപ്പോലുള്ള സംഘടനകൾ കുന്നിടിക്കലിനെതിരെ നിരന്തരമായി ഇടപെടുന്നുണ്ടെകിലും അധികൃതർ ഇന്നും ///
  പറയുന്നത് ശരി,പക്ഷെ ഇതൊന്നും പുതിയ ആശയമേ അല്ല.ഇതൊരു കാല്‍പനിക അഭ്യാസത്തിനപ്പുറം പ്രകൃതിയും പുരോഗതിയും തമ്മില്‍ എങ്ങനെ ഒരു ബാലന്‍സ് ഉണ്ടാക്കാം എന്നല്ലേ നോക്കേണ്ടത്.ഒരു ഉദാഹരണം പറയാം.ഒരിരുപത് വര്ഷം മുമ്പ് എന്റെ നാട്ടില്‍ നിന്ന് കണ്ണൂരേക്ക്‌ രണ്ടു മണിക്കൂറില്‍ ഒരു ബസ് ആയിരുന്നു ഉണ്ടായിരുന്നത്.ഇന്ന് ഓരോമിനിട്ടിലും ഒന്ന് എന്ന രീതി ആയി.യാത്രാസൗകര്യം കൂടി,എന്നാലോ വിഷപ്പുക അന്തരീക്ഷത്തിലേക്ക് തുപ്പുന്ന അളവ് ഭയാനകമായി കൂടി, ആസ്ത്മ രോഗികള്‍ കൂടി.വാഹനങ്ങളുടെ എണ്ണം മിനിട്ട് വെച്ചു കൂടുന്നു.എന്നാല്‍ റോഡ്‌ നാല് ദശാബ്ദം മുമ്പത്തെ വീതിയും,മനുഷ്യജീവന്‍ റോഡില്‍ ഒടുങ്ങുന്നത് വാര്‍ത്തയല്ലാതായി .(മുകളില്‍ പ്രകൃതിയെ നശിപ്പിച്ചു പൊലിയുന്നതിന്റെ അനേകമടങ്ങ് ദിനംതോറും റോഡില്‍ പച്ചമനുഷ്യന്‍ മരിച്ചു വീഴുന്നു) ഇതിനു എന്താണ് പ്രതിവിധി ?
  പൈങ്കിളി രീതിയില്‍ ബസ് റോഡില്‍ ഇറങ്ങാന്‍ വിടില്ല എന്ന പ്രതികരണമാണോ ?അതല്ല,ഇരുപതു വര്ഷം മുമ്പത്തെ പോലെ,ഒരുമണിക്കൂര്‍ ഇടവിട്ട് വരുന്ന ബസ്സില്‍ മാത്രേ ഞാന്‍ കയറൂ എന്നതാണോ ? അങ്ങനെയാണോ താങ്കള്‍ക്ക് ബസ്സിനോടുള്ള സമീപനം ? പറഞ്ഞു വരുന്നത് ഒറ്റപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ അപഗ്രതിക്കുമ്പോള്‍ പിശക് വരുന്നു എന്നതാണ്.ഒരുദാഹരണം കൂടി. മൂന്നാറില്‍ കഴിഞ്ഞ എഴെട്ടു വര്‍ഷമായി ചൂട് കൂടിവരുന്നു.ഒരു സംസ്ഥാനത്തിനുള്ളില്‍ മറ്റൊരു രാജ്യംപോലെ,ടാറ്റ അവിടെ ഭൂമി മൊത്തം കയ്യടക്കി വെച്ചിരിക്കുന്നു.അത് മുറിക്കുന്നു,വില്‍ക്കുന്നു,മറിച്ചു വില്‍ക്കുന്നു.കോടതി പോലും പറയുന്നു കുഴപ്പമില്ലെന്ന്. ഒടുവില്‍ കേന്ദ്ര സംഗവും പറഞ്ഞു ഒരു കയ്യേറ്റവും ഇല്ലെന്നു. ഈ പ്രശ്നത്തെ ഒളിയജണ്ടയുമായി പത്തു സെന്ററില്‍ ഇരിക്കുന്ന സീപിയേം,സേപിഐ,അല്ലെങ്കില്‍ കൊണ്ഗ്രെസ്സ് ആപ്പീസാണ്‌ മുന്നാറിലെ ഉയര്‍ന്നതാപത്തിനു കാരണമെന്ന് പറയുന്നത് അവിവേകവും പൈന്കിളിവല്ക്കരണവുമാണ്. കാര്യങ്ങളെ വസ്തുനിഷ്ഠവും മൂര്‍ത്തവുമായി അപഗ്രഥിക്കുന്നതിനു പകരം വൈകാരികമായി സമീപിക്കുബോഴാണ് ഉത്തരങ്ങളില്‍ ഒരിക്കലും എത്താതിരിക്കയും പ്രകടനപരത ഉത്തരമായി അവതരിപ്പിക്കുകയും ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടാണ് ചെങ്ങറദളിതരു ‍ ബ്രാഹ്മണ ദളിതന്മാരായി ഉയര്‍ത്തപ്പെടുകയും മാധ്യമ പ്രമാണിമാരടക്കമുളളവരാല്‍ വളയപ്പെട്ട വയനാടന്‍ ദളിതന്‍ വെറും 'ചെറുമന്‍ ദളിതന്‍' ആയി കേരളത്തില്‍ രൂപാന്ദരം സംഭവിക്കയും ചെയ്യുന്നത്. ഒരു നനവും അവിടേക്ക് അടുക്കകയുമില്ല.

  ReplyDelete
 4. പ്രിയ അനോണീ ,
  പേരും അഡ്രസ്സും ഒന്നുമില്ലാത്തവർക്ക് മറുപടി പറയേണ്ടതില്ലെങ്കിലും കാര്യങ്ങൾ ഒന്നുകൂടി വിശദീകരിക്കാൻ ഉപകരിക്കുമെന്നതിനാലും എല്ലാവരെയും സുഹൃത്തുക്കളായി കരുതുന്നതിനാലും എഴുതുകയാണ്.
  ഈ പോസ്റ്റിന്റെ ഉള്ളടക്കം ഇതാണ് - കുടിവെള്ളത്തെ മറ്റെന്തിനെക്കൊണ്ടെങ്കിലും പകരം വയ്ക്കാനാകുമോ?...പ്രകൃതിയും പുരോഗതിയും തമ്മിൽ ഒരു ബാലൻസ് ഉണ്ടാക്കുകതന്നെയാണ് വേണ്ടത്.എങ്ങനെയാണിവയെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോവുക എന്നുതന്നെയാണ് നനവും ചിന്തിക്കുന്നത്.കാര്യങ്ങൾ സമഗ്രമായി നോ‍ക്കിക്കാണുകയാണിവിടെ.ബസ്സിന്റെ കാര്യവും മറ്റും പറയുമ്പോൾ ഒറ്റപ്പെട്ട കാര്യങ്ങൾ പറഞ്ഞ് ബാലിശമാവുകയാണ്.തലമുറകളോളം മനുഷ്യനടക്കം എല്ലാ ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഒരു കാര്യത്തെ അത്രത്തോളമൊന്നും വേണ്ടാത്ത ഒരു കാര്യവുമായി ബന്ധിപ്പിക്കുന്നതിൽ എന്താണു ലോജിക്ക്?എവിടെയും യാ‍ത്ര ചെയ്തില്ലെങ്കിലും ഒരാൾക്കു ജീവിക്കാം.എന്നാൽ വെള്ളം കുടിക്കാതെ പറ്റുമോ? കുന്ന് എന്നത് ഒരു സ്രോതസ്സാണ് . പ്രകൃതി ജീവനു കുടിയിരിക്കാനായി ഒരുക്കിവച്ച നിരവധി സ്രോതസ്സുകളിൽ ഒന്ന്....പരമാവധി ഇവയെ സംരക്ഷിച്ചുകൊണ്ടുള്ളതാണ് സമഗ്ര വികസനം.....
  എന്നുവച്ച് യാത്ര ചെയ്യണ്ട എന്നല്ല.20 വർഷംകൊണ്ട് രണ്ടു മണിക്കൂറിൽനിന്ന് ഒരു മിനിറ്റായി കുറഞ്ഞ ബസ്സുകാത്തിരിപ്പുസമയം ഇനി ഒരു സെക്കന്റായി കുറയ്ക്കുന്നതാണോ ശരിയായ വികസനം?...ഒരു സന്തുലിത വികസിത മനസ്സ് ഒരു മിനിറ്റിൽ ഒരു ബസ്സ് എന്നതിനെ 15 മിനിറ്റിൽ ഒന്ന് എന്നാക്കിയെങ്കിലും നിലനിർത്താനാണ് ശ്രദ്ധിക്കേണ്ടത്. മനുഷ്യന്റെ വികസന മത്സരപ്പാച്ചിലിൽ ഭാരം താങ്ങാനാകാതെ ഭൂമി ശ്വാസം മുട്ടി കിതച്ചുതുടങ്ങിയിരിക്കെ,അതിനെ അൽ‌പ്പമെങ്കിലും സഹായിക്കാനാകുമോ എന്നു നോക്കലാണ് സമഗ്ര വികസനം.അതിനായി ഭാരം കൂട്ടുന്ന ശീലങ്ങൾ തീർത്തും ഒഴിവാക്കാൻ സാധ്യമല്ലെങ്കിൽ നിയന്ത്രിക്കുകയെങ്കിലും ചെയ്യണം.നമ്മുടെ യഥർഥമായ ആവശ്യങ്ങൾ തിരിച്ചറിയുകയും, ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാകാതിരിക്കുകയും ചെയ്യുക....
  അതിനൊരു വഴിയാണ് തീരെ ഉൾ നാടുകളിൽ താമസിക്കുന്നവർ ഒഴികെ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം കൈക്കൊള്ളുക എന്നത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ,ഒരു പത്ത്-പതിനഞ്ച് മിനിറ്റൊക്കെ ബസ്റ്റോപ്പിലേയ്ക്കു നടക്കാനും ബസ്സ് കാത്തുനിൽക്കാനുമൊക്കെ സമയംകൊടുക്കുമ്പോൾ കുറച്ചു തലമുറകൾക്കുകൂടി ഇവിടെ ജീവിക്കാൻ നമുക്ക് അവസരം നൽകാനാകും .കൈയിൽ കണക്കില്ലാതെ പണം വന്നുകൂടുമ്പോൾ വാഹനം വാങ്ങുന്നത് വാഹനക്കമ്പനികളെ തടിച്ചുകൊഴുപ്പിക്കുകയും ചെയ്യും.പച്ച മനുഷ്യരുടെ ജീവൻ റോഡുകളിൽ പൊലിയാൻ പ്രധാന കാരണങ്ങൾ വാഹനപ്പെരുപ്പവും, മദ്യവും മറ്റുമുപയോഗിച്ചും റോഡുനിയമങ്ങൾ പാലിക്കാതെയും വാഹനമോടിക്കുന്നതും, മത്സരയോട്ടവും അധികാരികളുടെ അനാസ്ഥകളുമൊക്കെയാണ്.
  പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് മത്സരിച്ചു മത്സരിച്ച് വികസനയോട്ടം നടത്തിയാൽ എത്തിച്ചേരുക ഒരു ആത്മഹത്യാമുനമ്പിലാണ്.അവിടേ കയറിനിന്ന് താഴേയ്ക്ക്ചാടുക എന്നത് ഒരു ബുദ്ധിവികാസമുള്ള ജീവി ചെയ്യേണ്ടതാണോ?അതോ അവൻ കുറച്ചുകൂടി കരുതലോടെ ജീവിച്ച് രക്ഷ നേടുകയാണോ ചെയ്യേണ്ടത്?ആത്മഹത്യയും ജീവിതവുമാണ് മുന്നിലുള്ളത്.നിങ്ങൾ ഏതു വഴി തെരഞ്ഞെടുക്കും?
  മുന്നാറിനു മാത്രമല്ല ഭൂമിക്ക് തന്നെ പനിക്കുകയാണ്.ഇതിനു കാരണം നമ്മൾ ഓരോരുത്തരുമാണ്.പക്ഷെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കൈയേറിയുള്ള വികസനപ്രവർത്തനങ്ങളും ഇതിനു കളമൊരുക്കുന്നുണ്ട്.നാമോരോരുത്തരും ശീലങ്ങൾ പ്രകൃതിക്കനുസൃതമായി മാറ്റുകയും ,അധികാരികൾ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്താലേ ആഗോളതാപനം കുറയ്ക്കാനാകൂ.
  ഭൌതികവികസനത്തിന്റെ ക്രൂരമായ തേർവാഴ്ചയ്ക്കിടയിൽ നമുക്കൊപ്പം ഓടിയെത്താനാകാത്തവരാണ് ആദിവാസികളും ദളിതരും . അവരെ നമ്മോടൊപ്പം ഓടിക്കുകയല്ല ,അവരുടെ വേഗതയിൽ സമാധാനത്തോടെ ജീവിക്കാനനുവദിക്കുകയാണ് വേണ്ടത്.അല്ലാതെ ചെങ്ങറയെന്നും വയനാടെന്നും പറഞ്ഞ് വിഭജിക്കുകയല്ല ചെയ്യേണ്ടത്......

  ReplyDelete
 5. കുന്നുകളുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌....നന്ദി..!!

  ReplyDelete
 6. ///പേരും അഡ്രസ്സും ഒന്നുമില്ലാത്തവർക്ക് മറുപടി പറയേണ്ടതില്ലെങ്കിലും ...///
  സുഹൃത്തെ,മനസ്സില്‍ കാപട്യത്തിന്റെ അംശം മുളപൊട്ടുമ്പോള്‍ ഇങ്ങനെയുള്ള ഔദാര്യങ്ങള്‍ വാക്കുകള്‍ ആയി പുറത്തു വരും.താകള്‍ പറഞ്ഞ "ബഹുരാഷ്ട്ര കുത്തകകളുടെ അടിമ"ആയ ഞാനും താങ്കളും - അതായത് ഗൂഗിള്‍ന്റെ അടിമയായ താങ്കള്ടെ സൌജന്യമല്ലല്ലോ സാര്‍ അനോണി ഓപ്ഷന്‍. വേണ്ടെങ്കില്‍ പൂട്ടിയെക്കണം. അല്ലെങ്കില്‍ വിചിത്ര കേരളം ബ്ലോഗ്‌ പോലെ കമ്മെന്റ് ഓപ്ഷന്‍ തന്നെ അടച്ചിടുക.അത് താങ്കളുടെ ചോയ്സ്. please ഇതെന്തോ ഔദാര്യം എന്ന മട്ടില്‍ സംസാരിക്കല്ലേ.

  ഇനി ബസ്സിന്റെ കാര്യം ഒറ്റപ്പെട്ട കാര്യമോ ബാലിശമോ അല്ല.വളരെ പ്രസക്തം.എന്തെന്നാല്‍ ഇന്ന് വെറും രണ്ടായിരംരൂപ ഡൌണ്‍ പെയ്മെന്റില്‍ ഒരു പുത്തന്‍ ബഹു രാഷ്ട്രകുത്തക Car കിട്ടും.പാവപ്പെട്ടവനെ സ്വാധീനിച്ചു,പ്രാന്താക്കി മാധ്യമ പരസ്യ വിപണത്തിലൂടെടെ അടിമ യാക്കുന്നു. പിന്നെ അവന്‍ കാശ് തിരിച്ച്ചടക്കുന്നത് ഉറപ്പിക്കാന്‍ കൊട്ടേഷന്‍ മാഫിയകളെ ഇറക്കുന്നു. മുമ്പൊക്കെ നമുക്ക് ഒരു ambasador കാറും ലയ്ലന്റ്റ്, ടാറ്റ ബസ്സും മാത്രമേ നിരത്തില്‍ ഉണ്ടായിരുന്നുള്ളൂ.ഇന്നോ ? നരസിംഹറാവുവിന്റെ ആഗോളവല്ക്കരണത്തോടെ ചിത്രം മാറി.ആര്‍ക്കും പട്ടിയെ കൊന്ന കാശിനു വാഹനം റോഡിലിറക്കാം.കാശ് അടപ്പിക്കുന്ന കാര്യം മാഫിയ നോക്കിക്കൊള്ളും. ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്ന അനേകം പുത്തന്‍ ദേശീയ നയങ്ങള്‍ ആണ് ഹേതു.പുതിയ ആണവകരാര് അടക്കം. ഇതിനെ ഒന്നിനെയും അഭിസംബോധന ചെയ്യാതെ, ഓലയംബാടി പഞ്ചായത്തിലെ കോങ്ങാട്ട് അങ്ങാടിയിലെ ദാസന്‍ സഖാവിന്റെ വാര്‍പ്പിട്ട വീട്ടിലെ പുകയാണ് മാഫിയ വളരുന്നതിന് കാരണം എന്ന ലൈനില്‍ ഉള്ള ബാലിശ പൈങ്കിളി പ്രകടനപരത ആണ് ഞാന്‍ ചൂണ്ടി കാണിച്ചത്. അത് മനസ്സിലായെങ്കിലും താങ്കള്‍ ആയില്ല എന്ന് നടിക്കുന്നു.
  വ്യക്തമാക്കാം. ഒരു പോസ്റ്റില്‍ താങ്കള്‍ പറഞ്ഞു "കള്ളുഷാപ്പൊക്കെ കെട്ടുമ്പോൾ ,വീട് ,സ്കൂൾ ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്നും നിശ്ചിത അകലം പാലിക്കയെങ്കിലും വേണം ". ശരി. സംവാദത്തില്‍ ഇടപെട്ടു കൊണ്ട് ഒരാള്‍ തിരിച്ചു ചോദിച്ചു..
  " വേണ്ട, മൂന്നുവര്‍ഷം മുമ്പ് താവക്കര സ്കൈപാലസ് ബാര്‍ തുടങ്ങുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തുടങ്ങിയ സമരം ഏറ്റെടുക്കാന്‍ ഇത്രയധികം സംഘടനകള്‍ പോയിട്ട് ഒരാളുപോലും ഇല്ലാതിരുന്നത് എന്തുകൊണ്ട്? "
  താങ്കള്ടെ ഉത്തരം ബ ബ്ബ ബ്ബ ആയിരുന്നു.പിന്നെ അഴകൊഴമ്പന്‍ മറുപടിയും.നെഞ്ചില്‍ കൈ വെച്ചു പറയാമോ താങ്കള്ക് ഇതിനു കൃത്യമായ ഉത്തരം തന്നു എന്ന്. അതായത് സ്വകാര്യ മൊതലാളിമാരുടെ (പ്രത്യേകിച്ചും ഗാന്ധി ശിഷ്യരുടെ അല്ലെങ്കില്‍ ആള്‍ദൈവങ്ങള്ടെ ) രോമാത്തിലെങ്കിലും തൊട്ടാല്‍ വിവരം അറിയും. പിന്നെ ഉള്ളത് "മറ്റു" പലരും ആണ്. അവരെ തോന്ടുന്നത് ഇന്നൊരു ഫാഷന്‍ ആണ്,പിന്നെ മാധ്യമ സ്വീകാര്യത , അധ്വാനിക്കാതെ പ്രശസ്തി.. എല്ലാം എളുപ്പം.
  ഞാനൊരു മുഖ്യധാര ഇടതന്‍ അല്ല. എന്റെ തറവാട്ടുകാര്‍ മൊത്തമായും മലബാറിലെ അസ്സല്‍ കൊണ്ഗ്രെസ്സുകാര്‍ ആണ്. പിന്നെ അല്പം ബീജേപ്പിക്കാരും.ഞാ ന്‍ നേരിട്ട് കണ്ട മലീമസമായ ആ രാഷ്ട്രീയം,പ്രത്യേകിച്ചും മുഖ്യധാരാ മാധ്യമസഹായത്തോടെ നടക്കുന്ന അധാര്‍മ്മികത - കൊണ്ട് ഞാന്‍ ഒരു വലതു വിരുദ്ധന്‍ ആയി . ഇടതന്‍ അല്ല. എങ്കിലും ചില സത്യങ്ങള്‍.പറഞ്ഞു എന്ന് മാത്രം.

  ReplyDelete
 7. "എവിടെയും യാ‍ത്ര ചെയ്തില്ലെങ്കിലും ഒരാൾക്കു ജീവിക്കാം"
  ഇതിനു ഞാന്‍ ഒരു ഉത്തരം മാത്രം പറയാം. വള്ളത്തോളിനെ അറിയുമോ ? പാരതന്ത്രം മൃതിയെക്കാള്‍ ഭയാനകം എന്ന് കേട്ടിട്ടുണ്ടോ ?
  യാത്ര വേണ്ടെങ്കില്‍ ‍ നനവ്‌ ഒരു കാര്യം ചെയ്യ്. അഞ്ചു പത്തു വര്ഷം വേണ്ട, നാലഞ്ചു മാസം "യാത്ര ചെയ്യാതെ" വീട്ടില്‍ അടച്ചു പൂട്ടി കഴിയൂ.

  "ഒരു സന്തുലിത വികസിത മനസ്സ് ഒരു മിനിറ്റിൽ ഒരു ബസ്സ് എന്നതിനെ 15 മിനിറ്റിൽ ഒന്ന് എന്നാക്കിയെങ്കിലും നിലനിർത്താനാണ് ശ്രദ്ധിക്കേണ്ടത്."
  സുഹൃത്തെ ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത് ? ഞാനോ താങ്കളോ ? താങ്കളുടെ ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവ് ഈ 15 മിനുട്ട് എന്നത് 10 മിനുട്ട് ആക്കി "നിലനിര്‍ത്താന്‍" ആഗ്രഹിച്ചാലോ? താങ്കള്ടെ മകന് അത് നാളെ അഞ്ചു മിനുട്ടും എനിക്ക് മുപ്പതു മിനിട്ടും ആയാലോ ? പറഞ്ഞു വരുന്നത് ഒരു തരം മൌലികവാദത്തിലേക്ക് ഇതൊക്കെ ചില അജണ്ടകള്ടെ പേരില്‍ എത്തിക്കുന്നു എന്നതാണ്.

  "ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാകാതിരിക്കുകയും ചെയ്യുക...."
  പഴയ കേളപ്പനും ഗാന്ധിയും കൃഷ്ണപ്പില്ലയും എ.കെ ജിയും താങ്കള്‍ നിരന്തരം ഉപയോഗിക്കുന്ന ഈ "ബഹുരാഷ്ട്ര കുത്തക" ഗൂഗിള്‍ ഉപയോഗിച്ചിരുന്നോ ? ഒരു ലാപ്ടോപ്‌ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ എത്ര മാത്രം താപം അന്തരീക്ഷത്തില്‍ പ്രസരിപ്പിക്കുന്നുന്ടെന്നു താങ്കള്‍ക്കറിയുമോ ? ഞാന്‍ നാളെ ഈ അന്തരീക്ഷ മലിനീകരണത്തിന് എതിരായി ഒരു കമ്പ്യൂട്ടറും ഇല്ലാത്ത, ഉപയോഗിക്കാന്‍ പാങ്ങില്ലാത്ത തെരുവിലെ ജനത്തെ സംഘടിപ്പിച്ചു നിങ്ങള്‍ക്കെതിരെ ഇതേ പേരില്‍ സമരം നടത്തിയാല്‍ അതില്‍ ധാര്‍മികത ഇല്ല എന്ന് നിങ്ങള്‍ പറയുമോ ? ഞാന്‍ ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.

  സുഹൃത്തെ, എനിക്കറിയാം ഇത് വായിക്കുമ്പോള്‍ താങ്കള്ടെ നെറ്റി ചുളിയുന്നത്‌. ഞാന്‍ മുകളില്‍ പറഞ്ഞത് "ബാലിശമെന്നു" താങ്കള്‍ പറയാന്‍ വെമ്പുന്നത്. ഇതേ വികാരം തന്നെ ആണ് മൌലികവാദം പോലെ താങ്കള് പല ന്യായീകരണങ്ങള് എടുത്തു വീശുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്നത്, അതും ചില അജണ്ടകള്‍ വച്ച്ച്.

  "കൈയിൽ കണക്കില്ലാതെ പണം വന്നുകൂടുമ്പോൾ വാഹനം വാങ്ങുന്നത് വാഹനക്കമ്പനികളെ തടിച്ചുകൊഴുപ്പിക്കുകയും ചെയ്യും....."
  കയ്യില്‍ കണക്കില്ലാതെ പണം വന്നുകൂടുമ്പോൾകമ്പ്യൂട്ടറോ, ലാപ്ടോപ്പോ വാങ്ങി അതില്‍ ഊഞ്ഞാല് കെട്ടി ബ്ലോഗ്‌ എഴുതുന്നവരോ ? എത്ര ജനത്തിനു താങ്കളെ പോലെ കമ്പ്യൂട്ടര് ഉപയോഗിച്ചു, (സ്വന്തമോ അല്ലാതയോ) ഹൈ ക്ളാസ് എഴുത്ത് നടത്താന്‍ പറ്റുന്നു ? എത്ര കമ്പ്യൂട്ടര്‍ ഭീമന്മാര്‍ തടിച്ചു കൊഴുക്കുന്നു താങ്കള്ടെ കൂടെ പങ്കിനാല്‍ ?

  "മദ്യവും മറ്റുമുപയോഗിച്ചും റോഡുനിയമങ്ങൾ പാലിക്കാതെയും വാഹനമോടിക്കുന്നതും, മത്സരയോട്ടവും .."
  എവിടെ ആണ് താങ്കള്‍ ജീവിക്കുന്നത് ചൊവ്വാ ഗ്രഹത്തിലോ ? ഞാന്‍ കേരളത്തിനു വെളിയിലും ഇന്ത്യക്ക് വെളിയിലും ജീവിച്ചിട്ടുണ്ട്. സത്യം പറയട്ടെ, രണ്ടു ബസ്സുകള്‍ തമ്മില്‍ രണ്ടോ മൂന്നോ മില്ലി മീറ്റര്‍ ആണ് പലപ്പോഴും ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ ഗ്യാപ്. അത്ര ഇടുങ്ങിയ പത്തമ്പത് കൊല്ലം മുമ്പ് കാളവണ്ടി പോയ ശേഷം പരിഷ്കരിച്ചിട്ടില്ലാത്ത റോഡുകള്‍ ആണിവിടെ.സ്വന്തം വീട്ടിലെ ഉമ്മറത്ത് ഉലാത്തും പോലെ വാഹനം വരുമ്പോഴും അല്ലാത്തപ്പോഴും ജനം റോഡില്‍ ലക്കും ലഗാനുമില്ലാതെ പയ്യാരം പായുന്നു. എന്നിട്ടും ഇത്രയും കുറച്ചു ജനം തട്ടിപ്പോകുന്നുള്ളൂ എന്നത് അത്യട്ഭുതമാണ്.

  "അല്ലാതെ ചെങ്ങറയെന്നും വയനാടെന്നും പറഞ്ഞ് വിഭജിക്കുകയല്ല ചെയ്യേണ്ടത്...... "
  ആ വിഭജത്തിന്റെയും അതിന്റെ കാപട്യത്തെ കുറിച്ചും ആണ് പറഞ്ഞത് സുഹൃത്തെ.അത് സൂചിപ്പിക്കുമ്പോള്‍ ചില മത ഗ്രന്ഥങ്ങളില്‍ ഉള്ള പോലുള്ള സുവിശേങ്ങള്‍ (വിഭജിക്കയല്ല, ഒന്നിപ്പികണം എന്നൊക്കെ) ഉരുവിടുന്നത് കൊണ്ട്,ആ ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ സാധിക്കുമോ.

  ReplyDelete