
ഹർത്താൽ ദിനത്തിൽ പാപ്പിനിശ്ശേരിയിൽ വീണ്ടും കണ്ടൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.ആരാണിതു ചെയ്തതെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം.ആർക്കെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ 30.4.10 ന്റെ ദേശാഭിമാനി പത്രവാർത്ത വായിക്കുക.
ആർക്കും ചെല്ലാനാവാത്ത ഹർത്താൽ ദിനത്തിൽ കണ്ടൽമുറിക്കാൻ അവിടെത്തന്നെയുള്ളവർക്കല്ലാതെ ആർക്കാണ് കഴിയുക...മുറിച്ച സമയംവരെ കൃത്യമായവർ പറയുന്നതിൽ നിന്നും സംഗതി വ്യക്തം... ഇക്കോപാർക്കിനെതിരെ സമരം ചെയ്യുന്നവർ മറ്റു കണ്ടൽനശീകരണങ്ങൾക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാൻ അർദ്ധരാത്രിയിൽ അറക്കവാൾ ഉപയോഗിച്ച് കണ്ടലുകൾ വെട്ടിമാറ്റി, പത്രത്തിൽ അതിന്റെ റിപ്പോർട്ടും കൊടുക്കുക!!!സംഗതി ജോറാണേ...കണ്ണൂർ ജില്ലാ പരിസ്ഥിതിസമിതി ഇതിനെതിരെ വനംവകുപ്പിനു പരാതി നൽകിയിട്ടൂണ്ട്..ഭൂമിയോടു ചെയ്യുന്ന ഈ പാപത്തിന്റെയൊക്കെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഇതു ചെയ്തവന്മാരുടെ മക്കൾ കൂടിയായിരിക്കുമല്ലോ ഭഗവാനേ.
ആർക്കും ചെല്ലാനാവാത്ത ഹർത്താൽ ദിനത്തിൽ കണ്ടൽമുറിക്കാൻ അവിടെത്തന്നെയുള്ളവർക്കല്ലാതെ ആർക്കാണ് കഴിയുക...മുറിച്ച സമയംവരെ കൃത്യമായവർ പറയുന്നതിൽ നിന്നും സംഗതി വ്യക്തം...
ReplyDeleteഭയങ്കര വ്യാഖ്യാനം തന്നെ. കീപ്പിറ്റപ്പ്.
എന്തെങ്കിലുമൊക്കെ പോസ്റ്റണ്ടേ.... അപ്പോ പിന്നെ ഇതൊക്കെ തന്നെ
ReplyDelete