Sunday, April 11, 2010

വഴിയരികിലെ ഒരു തണൽമരച്ചോട്ടിലിരുന്ന് ഉപവസിക്കാൻ ഒരിന്ത്യൻ പൌരന് അവകാശമില്ലേ?
കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളപട്ടണം പാലത്തിന്നരികിൽ ഒരുമരച്ചുവട്ടിൽ

ഉപവസിക്കാൻ എത്തിച്ചേർന്ന പ്രവർത്തകരെ അതി ഭീകരമായി മർദ്ദിക്കുകയും,കൊലവിളി

നടത്തി ബസ്സിൽ ഉന്തിക്കയറ്റി പറഞ്ഞയക്കുകയും ചെയ്തു.
മർദ്ദനമേറ്റ ഒരു വനിതാ പ്രവർത്തകയുടെ വാക്കുകൾ കേൾക്കുക.....ഭർത്താവിനേയും സുഹൃത്തുക്കളേയും ചിലർ സംഘംചേർന്ന് മാരകമായി അക്രമിച്ച് കൊല്ലാൻ

ശ്രമിക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നവളാണ് ഞാൻ.ഇപ്പോഴും അതിന്റെ നടുക്കം

വിട്ടുമാറിയ്ട്ടില്ലെങ്കിലും,തക്കസമയത്ത് ചികിത്സ കിട്ടാതിരുന്നതിനാൽ ഭാവിയിലിതവരെ

എങ്ങനെ ബാധിക്കും എന്നാശങ്കയുണ്ടെങ്കിലും, പകരത്തിനു പകരം എന്ന ചിന്ത എനിക്കോ

സുഹൃത്തുക്കൾക്കോ ഇല്ല.കുറ്റക്കാർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പാപ്പിനിശ്ശേരിയിലെ

കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടണമെന്നയാഗ്രഹം മാത്രമാണു ഞങ്ങൾക്കുള്ളത്.കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടാതിരിക്കില്ല.അതുറപ്പാണ്.സിനിമാനടൻ സുരേഷ്ഗോപി

കണ്ടൽ തീം പാർക്ക് ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ ‘നമ്മൾ ഇവിടെ

ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവസാനം ദൈവത്തിന്റെ അടുത്ത് ഒരു കണക്കെടുപ്പു

നടക്കുമെന്ന് പറഞ്ഞാൽ മാർക്സിസ്റ്റുകാർക്ക് ഇപ്പോൾ മനസ്സിലാവില്ല.’സ്വന്തം

രക്തമൂറ്റിക്കുടിക്കാനെത്തുന്ന കൊതുക്, അട്ട തുടങ്ങിയ എളുപ്പത്തിൽ കൊല്ലാൻ കഴിയുന്ന

ജീവികളെപ്പോലും,അവയുടെ പ്രാണനും വിലയുണ്ടെന്ന ചിന്തയിൽ കൊല്ലാതെ വിടുന്ന

ഹരിയെപ്പോലെയുള്ളവരെ അക്രമിച്ചാൽ എത്രവലിയ ശിക്ഷയാണാ സുപ്രീംകോടതിയിൽ

നീക്കിവച്ചിട്ടുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായറിയാം.അത്രയേറെ ശക്തിയുണ്ട്

ഉപവാസത്തിന്.അതുകൊണ്ടുതന്നെയാണ് ഞങ്ങൾ എട്ടുപത്തുപേർ ആഹാരമുപേക്ഷിച്ച്

റോഡുവക്കിൽ കുത്തിയിരിക്കുന്നതിനെ ലക്ഷം ലക്ഷം അണികളുള്ള ഒരു പാർട്ടി ഇത്രയധികം

ഭയക്കുന്നതും.ആക്രമണം ഭീരുവിന്റെ ലക്ഷണമാണ്.ഏതെങ്കിലുമൊരു രാഷ്ട്രീയപാർടിയോടൊ വ്യക്തിയോടൊ അല്ല ഞങ്ങളുടെയെതി

ർപ്പ്.അതേസമയം ആരോടെങ്കിലും അമിതപ്രീതി കാട്ടാനും ഞങ്ങൾ

ഒരുക്കമല്ല.സംരക്ഷണപാതയിൽ നീങ്ങുന്നവർ ആരായാലും ഞങ്ങളും അവർക്കൊപ്പം

ഉണ്ടായിരിക്കും.നീതി കിട്ടിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ചില ചോദ്യങ്ങൾഭരണാധികാരികളോട്

ചോദിക്കാനുണ്ട്: തന്ത്രപ്രധാനമായ മേഖലകളിലൊഴികെ ,ഇന്ത്യയിൽ ഏതുസ്ഥലത്ത്

താമസിക്കാനും സഞ്ചരിക്കാനും ഒരിന്ത്യൻ പൌരനുള്ള അവകാശം കേരളത്തിൽ

എടുത്തുകളഞ്ഞിട്ടുണ്ടോ?മരച്ചുവട്ടിൽ തികച്ചും സമാധാനപരമായി ഉപവാസം

നടത്താനെത്തിയവരെയാണ്‘നിങ്ങളെയീ പരിസരത്ത് കണ്ടുപോകരുതെന്നുപറഞ്ഞ് മ

ർദ്ദിച്ചത്.ബസ്റ്റോപ്പിൽ വെറുതെ നിന്നാൽ‌പ്പോലും കൊന്നുകളയുമെന്നു പറഞ്ഞത് മുൻ

പഞ്ചായത്തുപ്രസിഡന്റാണ്.വേറെ ചില സ്ഥലങ്ങളിലും ഞങ്ങൾക്കിങ്ങനെയുള്ള

അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ബഹു: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിയ്ക്കും ഇതേപ്പറ്റി

എന്താണഭിപ്രായം.ബ്രിട്ടീഷിന്ത്യയിൽ ഇന്ത്യക്കാർക്കുണ്ടായതുപോലെ,നാസിജർമ്മനിയിൽ

ജൂതന്മാർക്കുണ്ടായതുപോലെയുള്ള അനുഭവങ്ങൾ നീതിയ്ക്കായി പോരാടുന്നവർക്ക്

നേരിടേണ്ടിവരുന്നത് തല്ലിക്കൊന്നാലും ചോദിക്കില്ലെന്നുപറയുന്ന ഒരു ആഭ്യന്തരമന്ത്രി

ഇവിടുള്ളതുകൊണ്ടാണ്...


ഇവിടെ സാധാരണക്കാർ സംരക്ഷണം ആവശ്യപ്പെട്ടാൽ കൊടുക്കരുതെന്നും പണമോ

അധികാരമോ, പാർട്ടിബലമോ ഉള്ളവനേ അതു നൽകാവൂ എന്നുമാണോ ഗവർമ്മെണ്ട്

പോളിസി?.ഒരു മാസം മുമ്പ് ടൂറിസം പദ്ധതിയെപ്പറ്റി പഠിക്കാൻ ചെന്ന് അവിടുത്തെ

നശീകരണങ്ങൾ കണ്ടറിയുകയും ഭാവിയിൽ അതെത്രമാത്രം ഭീകരമായിത്തീരുമെന്ന്

വ്യക്തമായി മനസ്സിലാക്കുകയും ചെയ്തവരാണ് ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തക

ർ.അന്നേ, ഞങ്ങളവിടെക്കണ്ടത് അന്വേഷിക്കാനവിടേയ്ക്ക് ചെല്ലുന്ന ആരേയും കൈകാര്യം

ചെയ്യാനായി തയ്യാറാക്കി നിർത്തിയിരിക്കുന്ന ഗുണ്ടാ സംഘത്തെയാണ്.അതിനാ

ൽ,ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ,ഞങ്ങൾ ജില്ലാഭരണാധികാരികളോട്

സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.അതിനെ തീരെ ലാഘവത്വത്തോടെ കാണുകയും

അക്രമണം നടക്കുമ്പോൾപോലും പോലീസിനെ അയക്കാതിരിക്കുകയുമാണ്

ചെയ്തത്.സംരക്ഷണമാവശ്യപ്പെട്ടിരുന്നത് ഏതെങ്കിലും ഈർക്കിൽ പാർട്ടിയുടെയാ

ൾക്കാരായിരുന്നെങ്കിൽ‌പ്പോലും വൻസന്നാഹത്തെയയച്ചുകൊടുക്കുമ്പോൾ,സാധാരണക്കാ

ർക്കതിനർഹതയില്ല എന്നാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്നാണിതിന

ർത്ഥം.അല്ലെങ്കിൽ ഇനിയെങ്കിലും നടപടിയെടുക്കാത്തവരെ മാതൃകാപരമായി

ശിക്ഷിക്കേണ്ടതാണ്.


രാഷ്ട്രീയമോ ധനമോ പദവിയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം.ഭൂമിയിൽ ജീവന്റെ നിലനി

ൽ‌പ്പിനാധാരമായുള്ള വ്യവസ്ഥകൾ സംരക്ഷിക്കപ്പെടണം എന്ന് മാത്രമാണ്.സ്വന്തം

അമ്മയെ ബലാത്സംഗം ചെയ്യുന്നത് വെറുതെ നോക്കിനിൽക്കാൻ പറ്റാത്തവരായിപ്പോയി

എന്നതാണ് ഞങ്ങൾക്കുള്ള ഒരേയൊരു ദോഷം-അതുകൊണ്ട് ഞങ്ങളെ

അടിച്ച്കൊല്ലാറാക്കിയിട്ട്,ചികിത്സപോലും നിഷേധിച്ചിട്ട്(ചികിത്സിച്ചാലത്

തെളിവായിപ്പോകില്ലേ?....)ഒടുവിൽ ഒരുഗതിയുമില്ലാതെ സഹായഭ്യർത്ഥനയുമായി

കലക്ടറെക്കാണാൻ ചെന്നപ്പോൾ,താനൊരു പബ്ലിക് സർവന്റാണെന്ന കാര്യം

മറന്ന്,അദ്ദേഹം ഞങ്ങളെ അപഹസിക്കുകയാണ് ചെയ്തത്...പരിസ്ഥിതിവാദികളുടെ കാര്യം

നോക്കാൻ സമയമില്ലത്രെ...ഒരു കൂടിക്കാഴ്ചയ്ക്ക്പോലും

അസഹിഷ്ണുതയും.അവശരായിക്കിടന്നവരെ കാണാൻ ചെന്നില്ലെന്നു മാത്രമല്ല,അങ്ങോട്ട്

കാണാൻ ചെന്നപ്പോൾ,‘പോയി വളപട്ടണത്തു ചെന്ന് പരാതി

കൊടുക്ക്’എന്നുപദേശവും.ബഹു:മുഖ്യമന്ത്രിക്ക് ഇത്തരം ഒരാളെ ശിക്ഷിക്കാതിരിക്കാൻ

എന്തെങ്കിലും ന്യായമുണ്ടോ?ഇവിടെ വനിതാ കമ്മീഷനും,മനുഷ്യാവകാശക്കമ്മീഷനുമൊക്കെയുണ്ടല്ലോ...യാതൊരു

പ്രകോപനവുമില്ലാതെ സമൂഹത്തിൽ മാന്യതയുള്ള,അദ്ധ്യാപികയായ ഒരു വനിതയെ

തള്ളിയിടുകയും തികച്ചും അസഭ്യങ്ങൾ പറയുകയും സ്ത്രീകളെക്കൊണ്ടുവന്ന്

തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടും,ഇഴഞ്ഞുനീങ്ങിജീവിക്കുന്ന

കാലുകളില്ലാത്ത ഒരു മനുഷ്യനെ തലയ്ക്കിടിച്ച് താഴെയിട്ടിട്ടും ദിവസങ്ങൾ

കുറച്ചായി..എന്നിട്ടിതുവരെയീക്കമ്മീഷനുകൾ അനങ്ങിയിട്ടില്ല!ഇതൊന്നും

അന്വേഷിക്കാനുള്ളതല്ല ഈ കമ്മീഷനുകളെങ്കിൽ ഞാനെന്റെ ചോദ്യം പി

ൻവലിച്ചിരിക്കുന്നു.....


എങ്കിലും,എനിക്ക് വിശ്വാസമുണ്ട്.നീതിനടപ്പാക്കപ്പെടുകതന്നെ

ചെയ്യുമെന്ന്.വൈകിയിട്ടായാലും പെട്ടെന്നായാലും,അത് പ്രകൃതിയുടെ അലംഘ്നീയമായ

നിയമമാണ്.കേരളത്തിലെ സകലമാനജനങ്ങളോടും,ഭരണകൂടത്തോടും നമുക്ക് ചോദിക്കാനുള്ളതിതാണ്.

ഒരു വികലാംഗനും ഒരു സ്ത്രീയ്ക്കും ഇതാണ് അനുഭവമെങ്കിൽ നമുക്ക് ഇവിടെ

ദൈവത്തിന്റെയീ സ്വന്തംനാട്ടിൽ എന്താണ് രക്ഷ?.....
9 comments:

 1. വിപ്ലവം വരുന്ന വഴികളില്‍ സാദാരണക്കാരനെന്തു കാര്യം സുഹൃത്തേ? ഒരു ഭാഗത്ത് മുതലാളിത്തത്തിനെതിരെ മുദ്രാവാക്യവും,മറുഭാഗത്ത് അതേകൂട്ടര്‍ക്കുവേണ്ടി കിടക്കവിരിക്കുകയും ചെയ്യുന്ന നവവിപ്ലവകാരികള്‍ ഇത്തവണ വിപ്ലവം ഉന്തിത്തള്ളികൊണ്ടു വരുന്നത് തീം പാര്‍ക്കുകളിലൂടെയാണ്.
  കണ്ടിരിക്കാനാവാത്തവ്ര്ക്ക് കൊണ്ടിരിക്കാം.

  ReplyDelete
 2. വികലാംഗനും സ്ത്രീയും.ആര്‍ക്കു വേണം നിങ്ങളെ.വേണ്ടത്‌ ശക്തിയാണ്.ഏതു തരത്തിലായാലും.അത് പണമാകാം,അധികാരമാകാം,കായികശേഷിയാകാം,സംഘടിത ശക്തിയാകാം.പിന്നെന്തു ചെയ്യും.വിളിച്ചു പറയാം ഉറക്കെയുറക്കെ.ഏതാക്രോശത്തിനും മുകളിലായി.ആശംസകള്‍ .

  ReplyDelete
 3. കാവലാന്റെ കമന്റ് നന്നായിട്ടുണ്ട് :)

  ReplyDelete
 4. കാവലാൻ,
  കണ്ടിരിക്കാൻ ആവാത്തത് കൊണ്ടുതന്നെയാണ് കൊണ്ടത്,വിഷയത്തെ ശരിക്കും ഉൾക്കൊണ്ടതിൽ സന്തോഷം.സ്വന്തം കുടുംബം പോലും ശരിക്കു നോക്കാതെ ജീവിതകാലം മുഴുവൻ പാർട്ടിക്കായി വിയർപ്പൊഴുക്കിയ ഒരു കരിവെള്ളൂർക്കാരന്റെ മകളാണ് ഞാൻ.എന്റെ കുട്ടിക്കാലത്ത് എന്റെ വീടുതന്നെയായിരുന്നു പാർട്ടിഓഫീസ്.മീറ്റിങ്ങുകളിൽ സഖാക്കൾ ഊതിവിട്ട ബീഡിപ്പുകയേറ്റ്,പുകവലിക്കാരനല്ലാതിരുന്നിട്ടൂം ക്ഷയരോഗിയായി മാറിയെങ്കിലും,മറ്റു വരുമാനങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ന്യായമായി ലഭിക്കേണ്ടിയിരുന്ന പെൻഷൻപോലും സഖാക്കൾതന്നെ കിട്ടാതാക്കിയിട്ടുപോലും ഇന്നും പരമ പാർട്ടീഭക്തനായി ജീവിക്കുന്ന ഒരു സാധു.അതുകൊണ്ടുതന്നെയായിരിക്കാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌പ്പോലും എത്രയോ തിന്മകൾ കണ്ടിട്ടൂം പാർട്ടീക്കെതിരെ വോട്ടൂചെയ്യാൻ എനിക്കു പറ്റാതായത്.അച്ഛനെപ്പോലെയുള്ളവരുടെ വിയർപ്പിൽ പടുത്തുയർത്തിയ ഒരു പാർട്ടീയിന്നു ധനാർത്തിമൂർത്തു നശിക്കുമ്പോൾ അച്ഛന്റെ ജീവിതം പാഴായിപ്പോയതിൽ സങ്കടമുണ്ട്.

  ReplyDelete
 5. സുകുമാരേട്ടാ,ശാന്താ കാവുമ്പായി,ശ്രദ്ധിച്ചതിൽ സന്തോഷം..

  ReplyDelete
 6. കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയും മറ്റു സംഘടനകളും വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ പഞ്ചായത്തിന്റെ യാതൊരനുമതിയും കണ്ടൽ പാർക്കിനു കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.പഠന ഗവേഷണ കേന്ദ്രമാണെന്ന വിചിത്രമായ ഒരു വാദവുമായി പാർക്കധികൃതർ ഇപ്പോൾ മുന്നോട്ടു വന്നിരിക്കയാണ്!!!...ഒരു കാടിനെ കാടായി നിലനിർത്താതെ; അതും അത്യപൂർവ്വമായ കണ്ടൽക്കാടിനെ , കാടിനെ കാടായി നിലനിർത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കിയും അവിടെയുള്ള അത്യപൂർവ്വജീവികളെവരെ ദ്രോഹിച്ചോടിച്ചും തീം പാർക്കുകാർ എന്തു ഗവേഷണമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ എല്ലാവരും വർണ്ണബൾബുകളുടെ തിളങ്ങുന്ന പ്രഭാപൂരത്തിലും ആൾക്കാരുടെ അടിപൊളി സന്ദർശനങ്ങളിലും ശരിക്ക് മനസ്സിലാക്കുന്നുണ്ട്.ഇപ്പോൾ ചാനലുകാർ റിയാലിറ്റി ഷോകൾവരെ തുടങ്ങിക്കഴിഞ്ഞു. രാത്രി 11 മണി വരെ കോലഹലങ്ങൾ സൃഷ്ടിച്ച് കിളികളെപ്പോലും ചേക്കേറാൻ അനുവദിക്കാതെയും കണ്ടലിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ശ്വസനവേരുകൾ കൊത്തിക്കളഞ്ഞും ആണ് ‘പഠനഗവേഷണങ്ങൾ‘...!!! ഗവേഷണകേന്ദ്രം കണ്ടൽക്കാട്ടിനുള്ളിലല്ല കെട്ടേണ്ടത്. കണ്ടലിനുള്ളിൽ ഒരുതരത്തിലുള്ള നിർമ്മാണങ്ങൾക്കും നിയമാനുമതിയില്ല.ഒന്നേകാൽ ഏക്കർ കണ്ടൽക്കാടുണ്ടെങ്കിൽ അതിനെ സംരക്ഷിതവനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെ നിയമവുമുണ്ട്..അത്തരം ഒരു സ്ഥലത്ത് നാശപ്രവർത്തനം നടത്താതെ എന്തെങ്കിലും ചെയ്യണമെങ്കിൽത്തന്നെ സർക്കാർതലത്തിലുള്ള അനുമതി ആവശ്യമാണ്. ബഹു.വനം മന്ത്രിയും കേരളസർക്കാരും എന്തെങ്കിലും അനുമതി നൽകിയിട്ടാണോ ഈ കയ്യേറ്റങ്ങളും കോപ്രായങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്??...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകളെ പൂർവ്വസ്ഥിതിയിലാക്കുകയും പുഴയെയും നാട്ടുകാരുടെ ശുദ്ധജലത്തെയും അപൂർവ്വജീവികളെയും ഒക്കെ സംരക്ഷിക്കുക തന്നെ ചെയ്യണം..

  ReplyDelete
 7. കേന്ദ്രമന്ത്രി ജയറാം രമേഷ് കണ്ടൽ‌പ്പാർക്ക് സന്ദർശിക്കാൻ വരുന്നു. ജില്ലാ പരിസ്ഥിതി സമിതിയുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം...

  ReplyDelete
 8. നനവേ,
  ഈ വാര്‍ത്ത‍ വായിച്ചതായാണ് ഓര്മ

  നനവിന്റെ "നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍" -ല്‍ മണ്ണിനോടും സമൂഹത്തിനോടും പ്രകൃതിയോടും ഉള്ള സ്നേഹം വെളിവാക്കുന്ന പോസ്ടുകലാണ് ഉള്ളത്.
  ഹൃദയം നിറഞ്ഞ ആശംസകള്‍

  ReplyDelete