Thursday, April 28, 2011

വിഷം തീണ്ടുന്ന മനുഷ്യജീവിതങ്ങൾ......
സ്വരക്ഷയ്ക്കായി ഇത്തിരി വിഷം, അതും ചവിട്ടിയാലോ ഉപദ്രവിച്ചാലോ മാത്രം ആക്രമിക്കുന്ന ഒരു സാധുവിന് ,ദൈവം കൊടുത്തു എന്നതിനാൽ കാണുന്നിടത്തുവച്ച് വിഷമുള്ളതും ഇല്ലാത്തതുമൊക്കെയായ സർവ്വ പാമ്പുകളെയും കൊന്നൊടുക്കുന്നവനാണ് മലയാളി...എന്നിട്ട് ഇതേ മലയാളി തന്നെ ഈ പാമ്പിൻ വിഷത്തെക്കാൾ എത്രയോ മടങ്ങ്  മാരകമായ എന്റോസൾഫാനും അതിനേക്കാൾ ഏറിയും കുറഞ്ഞും മാരകഗുണങ്ങളുള്ള നിരബധി വിഷങ്ങളും ചേർന്ന ഭക്ഷണസാധനങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നു...പിഞ്ചു മക്കളുടെ വായിലേയ്ക്ക് സ്നേഹപൂർവ്വം വച്ചുകൊടുക്കുന്ന ചോ‍റിലും പച്ചക്കറികളിലും പഴങ്ങളിലും ചോക്കലേറ്റുകളടക്കം വായിലിട്ടുകൊടുക്കുന്ന ബേയ്ക്കറി പായ്ക്കറ്റ് സാധനങ്ങളിലുമൊക്കെയടങ്ങിയ മാരകവിഷങ്ങൾ....,ഒപ്പം  ജീവികളുടെ ചീഞ്ഞ ശരീരഭാഗങ്ങളിൽ  മാരകമായ മെർകുറിയും  മറ്റും ചേർത്ത് അതിമാരക രോഗാണുക്കളെ കൾച്ചർ ചെയ്തുണ്ടാക്കുന്ന പൾസ് പോളിയോ വാക്സിൻ, മന്തുഗുളികാദി  വിപത്തുകളേയും  സ്നേഹപൂർവ്വം നൽകാ‍നും മാത്രം ചിന്താശേഷി നശിച്ച തികച്ചും പ്രതികരണമില്ലാത്ത ഒരു തലമുറയാണ് മലയാളി!!!...
ലയാളി തന്നെയാണ് എന്റോസൾഫാനെയും മറ്റെല്ലാ മാരകവിഷങ്ങളേയും തങ്ങളുടെ ജീവിതത്തിൽ കുടിയിരുത്തുന്നത്...അവന് എന്തുകൊണ്ട് ജൈവകൃഷി ചെയ്തുകൂട? കീടനാശിനികളല്ല ,മണ്ണാണ് കൃഷിയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്. മണ്ണിനെ ജൈവ വളങ്ങൾ ചേത്ത് സന്തുലിതമാക്കുക..100% സന്തുലിതമായ മണ്ണിൽ വളരുന്ന ഒരു ചെടിയേ ആക്രമിച്ചു നശിപ്പിക്കാൻ ഒരു കീടത്തിനുമാവില്ല...അതുപോലെ പ്രതിരോധശേഷിയെന്നത് മനുഷ്യ്യനോ മറ്റേതെങ്കിലും ജീവികൾക്കോ മരുന്നുകൊണ്ട് ലഭിക്കുന്നതല്ല:  ആരോഗ്യമുള്ള ശരീരത്തെ ആക്രമിച്ചു കീഴടക്കാൻ ഒരു രോഗാണുവിനുമാവില്ല...ജീവിതരീതി, ഭക്ഷണശീലങ്ങൾ എന്നിവ പ്രകൃത്യനുസൃതമാക്കുക...രോഗങ്ങൾ പമ്പ കടക്കും..വെറുതേ പറയുന്നതല്ല..ഞങ്ങളുടേയും മറ്റനേകം പേരുടേയും അനുഭവമാണ്..


തിരക്കെന്നും സമയമില്ലെന്നും പറഞ്ഞ് പണമുണ്ടാക്കാൻ നെട്ടോട്ടമോടുമ്പോൾ രോഗങ്ങളാണ് സമ്പാദിക്കുന്നത്.ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് മറ്റെന്തു നേടീയിട്ടെന്ത് പ്രയോജനം?...അതിനാൽ മലയാളി പൊളിച്ചെഴുതുക ജീവിതചര്യകളെ...ബേയ്ക്കറികളെ ബഹിഷ്ക്കരിക്കുക..വീട്ടിൽ പരമാവധി സാധനങ്ങൾ കൃഷിചെയ്തുണ്ടാക്കുക..അതിന് അധികം സമയമൊന്നും വേണ്ടിവരില്ല.രാവിലേയും പറ്റുമെങ്കിൽ വൈകീട്ടും ഓരോ അരമണിക്കൂർ ചെലവിട്ടാൽ മതി..കുടുംബത്തിലെ എല്ലാവരും ഒരു ജീവിതരീതിയായി ഇതു ചെയ്യണം..നമ്മുടെ മഹത്തായ, നമ്മൾ കളഞ്ഞുകുളിച്ച ഒരു സംസ്കാരമാണിത്...


കുട്ടികളെ ,മുതിർന്നവരേയും ശരിയായ ,ശരീരത്തിനു ഹാനികരമല്ലാത്തതും ആരോഗ്യവും ബുദ്ധിശക്തിയും അഴകുമൊക്കെ നൽകുന്ന ആഹാരശീലങ്ങളിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക...അതിനായി അടുക്കളകളും അടുക്കളത്തോട്ടങ്ങളും സജീവമാകട്ടെ...


പ്പം ചിന്തിക്കുക,ഗവർമെന്റ്  ,കൃഷിവകുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ ,ആരോഗ്യവകുപ്പ് തുടങ്ങിയ ഏജൻസികളിലൂടെ  നമ്മേയും നമ്മുടെ മക്കളേയും നശീപ്പിക്കാനായി, ബഹുരാഷ്ട്ര കമ്പനികൾക്കും മറ്റും കോടികൾ കൊയ്യാനായി ,കമ്മീഷൻ കിട്ടാനായി നടത്തുന്ന പിണിയാൾ പണികളെ തിരിച്ചറിയുക...അവയുടെ കുരുക്കുകളിൽ ഇരയായി വീണു കൊടുക്കാതിരിക്കുക..ശക്തമായി അവയ്ക്കെതിരെ ഒന്നടങ്കം പ്രതിരോധിയ്ക്കുക...ഒരു ജനത ഉണർന്നുകഴിഞ്ഞാൽ ഒരു സ്വേച്ഛാധിപതിയ്ക്കും ഒന്നും ചെയ്യാനാവില്ല...എന്റോസൾഫാനുകൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കട്ടെ...
അയൂബ്.വയസ്സ് 35..പക്ഷെ...
മരിച്ചു ജീവിക്കുന്ന ....മരണത്തേക്കാൾ വേദനാജനകമായ ജീവിതങ്ങൾ നയിക്കാൻ, കോടികളിൽമാത്രം  ലാഭക്കണ്ണൂള്ള കീടനാശിനി ഉത്പാദകരും വിപണനക്കാരും അവരെ മാത്രം തുണയ്ക്കുന്ന ഭരണകൂടവുംചേർന്ന്  വിധിയെഴുതിയ മനുഷ്യജീവനുകളെ സാക്ഷിയാക്കിക്കൊണ്ട്, മനസ്സാക്ഷി മരവിക്കാത്തവർക്ക് ദൃഡപ്രതിജ്ഞയെടുക്കാം..വിഷങ്ങൾക്കെതിരെ....

ഉണ്ണീകൃഷ്ണൻ .കഴുത്ത് നേരെ വയ്ക്കാൻ പറ്റില്ല.നടക്കില്ല .മിണ്ടില്ല..


 

ധന്യ 15വയസ്സ്...കൈകാലുകൾ വളഞ്ഞു പിരിഞ്ഞിരിക്കുന്നു...സുകേഷ്..30 വയസ്സ്..വീൽചെയറിൽ തന്നെ ജീവിതം...ഒരാൾ എപ്പോഴും അടുത്തു വേണം...ആകെ കിട്ടുന്നത് 300 രൂപ വികലാംഗ പെൻഷന്മാത്രം..

ഗോപി.39 വയസ്സ്.. നൂറു ശതമാനം മാനസിക വൈകല്യവും ബുദ്ധിമാന്ദ്യവുംകണ്ണൻ .ഗുരുതരമായ ത്വഗ് രോഗം

അഭിനവ് 9 വയസ്സ്...ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാതെ...

ത് ഒരു ചെറു പട്ടികമാത്രം...ആയിരങ്ങളിലേയ്ക്കു നീളുന്ന പട്ടികയിലെ ചിലർ മാത്രം...അവർക്കായി ചെയ്തുകൊടുക്കാനാകുന്നതൊക്കെയും നൽകുക, മാനവികത എന്ന വാക്കിന്റെ അർഥമറിയുന്നവർ...ഇവരെ ഇങ്ങനെയാക്കിയവർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുക...ഇനി നാളെ നമ്മുടെ പ്രിയപ്പെട്ടവർക്കോ നമുക്കോ ഇങ്ങനെ വരാതിരിക്കാനും...പ്രതിരോധിക്കുക...

5 comments:

 1. ശരിയാണു താങ്കള്‍ പറഞ്ഞത് നമ്മള്‍ തിരിച്ച് പോയേ പറ്റു ആ പഴയ കാലത്തേക്ക്.നമ്മുടെ മണ്ണിനേയും കാറ്റിനേയും നമ്മള്‍ സംരക്ഷിക്കേണ്ടിയിരിക്കുന്നു.

  ഇനി ഈ എന്‍ഡോസള്‍ഫാന്‍ നിരോധനം വന്നാല്‍ അതിനു ബദല്‍ എന്നും പറഞ്ഞ് ഇതെ എക്സല്‍ കമ്പനിക്കാര്‍ ഇതിനകം ഉല്പാദിപ്പിച്ച് വെച്ച മാരകമായ അടുത്ത കീടനാശിനികളാവും വിപണിയില്‍ ഇറങ്ങുക.എങ്ങനെ ആയാലും കമ്പനിക്ക് ലാഭമാണു.

  ReplyDelete
 2. ഈ ദുരന്ത ചിത്രങ്ങള്‍ കാണാന്‍ ശേഷിയില്ല .കണ്ണേ മടങ്ങുക.ചിന്താര്‍ഹാമായ പോസ്റ്റ്‌.

  ReplyDelete
 3. ജനീവയിൽ എന്റോസുല്ഫാൻ നിരോധിച്ചാലും ഇല്ലെങ്കിലും,ഇത്തരം മാരകവിഷങ്ങൾ നമ്മുടെ ജീവിതങ്ങളെ പിന്നെയും കാർന്നുതിന്നുകൊണ്ടിരിക്കും..മറ്റൊരു മാരക കീടനാശിനിയായ ഡിഡിറ്റി നിരോധിച്ചിട്ടും ഇന്നും മാർക്കറ്റിൽ സുലഭമണല്ലോ...നാമാണ് അവയെ നിരോധിയ്ക്കേണ്ടത്...ഇത്തരം വസ്തുക്കൾ അവനവന്റെ കൃഷിയിൽ ഉപയോഗിക്കാതിരിക്കുക..ഇവയടങ്ങിയ സാധനങ്ങൾ, പണ്ട് ഗാന്ധിജി വിദേശവസ്തുക്കൾ ബഹിഷ്കരിച്ചതുപോലെ ബഹിഷ്കരിക്കുക...

  ReplyDelete
 4. horrible
  what to say
  നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
  മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
  http://bloggersworld.forumotion.in/

  ReplyDelete
 5. വിഷമില്ലാ‍ത്ത ലോകത്തിനായി എല്ലാവർക്കും ഒന്നുചേരാം

  ReplyDelete