Wednesday, March 2, 2011

ജോൺ....നികത്താനാകാത്ത നഷ്ടം...




വിശ്വസിക്കാനേയാകുന്നില്ല..ജോൺ മരിച്ചെന്ന്... കഴിഞ്ഞ ജനുവരിയിൽകൂടി രണ്ടുതവണ അദ്ദേഹം കണ്ണൂരിൽ വന്നതായിരുന്നു...75 വയസ്സിന്റെ ക്ഷീണമേതും കാട്ടാതെ എത്ര ചുറുചുറുക്കോടെയാണദ്ദേഹം എൻഡോസൾഫാനെതിരെ പെരിയവരെ നടന്ന യാത്രയിലും തുടർന്ന നിരാഹാ‍രത്തിലും പങ്കെടുത്തത്...

തിനു മുമ്പ് , ഹിരോഷിമാദിനത്തിലാരംഭിച്ച നാലു ദിവസം നീണ്ട, കീടനാശിനികൾ എന്ന ജീവനാശിനികൾക്കെതിരെ  നിരാഹാരത്തിൽ അദ്ദേഹം പങ്കെടുത്തതും കണ്ണൂരിലായിരുന്നു..


പിന്നെ,  രാഷ്ട്രീയ ഭരണ പൊതുരംഗങ്ങളിലും സ്വകാര്യമേഖലകളിലും വ്യക്തിജീവിതങ്ങളിലും സർവ്വത്ര പടർന്നുകയറിയ അഴിമതിക്കെതിരെ നിരാഹാര സത്യഗ്രഹത്തിൽ പങ്കെടുത്ത് അദ്ദേഹം പ്രസംഗിച്ചത് വളരെയേറെ ഊർജ്ജസ്വലതയോടെയായിരുന്നു.ഞങ്ങൾക്കൊക്കെ അദ്ദേഹം ഏറെ ഊർജ്ജം പകർന്നേകി..വലിയൊരു മലയ്ക്കെതിരെ കുറേ കല്ലുകൾ വലിച്ചെറിഞ്ഞെങ്കിലും പ്രതികരിച്ചുനോക്കാൻ അഴിമതിവിരുദ്ധകൂട്ടായ്മയ്ക്ക് തുടക്കമിട്ടപ്പോൾ സർവ്വ ആശീർവ്വാദവും തന്ന ജോൺ ,പിന്നെയും തുടരുന്ന നിരവധി സമരങ്ങളിൽ ഞങ്ങളേപ്പോലുള്ളവർക്ക് ശക്തി പകരേണ്ട ജോൺ  ....   ഈ  വേർപാട് തീരാനഷ്ടം തന്നെയാണ്..






സംശുദ്ധജീവിതത്തിന്റെ തേജസ്സാർന്ന പ്രതിരൂപമായിരുന്നു ജോൺ .രാഷ്ട്രീയക്കാരനായിരുന്നിട്ടും മറ്റൊരു രാഷ്ട്രീയക്കാരനും അവകാശപ്പെടാനാകാത്ത ഒരു ഗുണം അദ്ദേഹത്തിനുണ്ടായിരുന്നു,സ്ഥാനമാനങ്ങളോടുള്ള ആർത്തിയില്ലായ്മ...ഒപ്പം ധനാ‍ർത്തിയില്ലായ്മ, എളിമ..ലാളിത്യം,സഹജീവിസ്നേഹം,നിസ്വാർഥത.....നീളുന്നു ഈ പട്ടിക...ജോണിനു പകരം വയ്ക്കാൻ മറ്റാരുമില്ല...

ഹൃദ്രോഗബാധിതനായി, അലോപ്പതി ഡോക്ടമാർ കയ്യൊഴിഞ്ഞതായിരുന്നു ഒരിക്കൽ ജോണിനെ..‘ഇനി നിങ്ങൾക്ക് ഇത്രമാസം കൂടിയേ ആയുസ്സുള്ളൂ‘.എന്നു പറഞ്ഞ് ,പ്രതീക്ഷിക്കാനേറെയില്ലാത്ത ഒരു സർജ്ജറി നിർദേശിച്ച അവരുടെ മുറിഅറിവിൽനിന്ന് രക്ഷപ്പെട്ട് ,പ്രകൃതിജീവനത്തിൽ അഭയംനേടാനായത് ജോണിന് പിന്നെയും ഏറെ വർഷങ്ങൾ ജീവിതം തിരിച്ചുകിട്ടാൻ സഹായിച്ചു..ആയുസ്സിനിയില്ല എന്നു പറഞ്ഞ ഡോക്ടൽ തന്നെ, ജോൺ നിങ്ങൾ പൂർണ്ണാരോഗ്യവാനാണ് എന്നു സാക്ഷ്യപ്പെടുത്തിക്കൊടുത്തു..

ല്ലാ അസുഖങ്ങളും ശരീരത്തിൽ അനാവശ്യവസ്തുക്കൾ കണക്കിലേറെ അടിയുന്നതിന്റെ പരിണിത ഫലങ്ങൾ മാത്രമാണെന്നും,ആഹാരക്രമീകരണം, അല്പം യോഗ,വെയിൽ കായൽ തുടങ്ങിയ നിസ്സാരമായ ചില പ്രവർത്തനങ്ങളിലൂടെ ഈ അഴുക്കുകളെ പുറംതള്ളി ശുദ്ധീകരിക്കാനുള്ള അവസരം ശരീരത്തിനുനൽകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂവെന്നും പറഞ്ഞുതരുന്ന ,ശരീരത്തിന് സ്വയം ഏതു കേടുപാടും ശരിയാക്കാനുള്ള ശക്തിയുണ്ടെന്നും നാം ശരീരത്തെ അതിനനുവദിക്കുക മാത്രം ചെയ്താൽ മതിയെന്നു പഠിപ്പിക്കുന്ന പ്രകൃതിജീവനത്തിന് അദ്ദേഹം ഏറ്റവും നല്ല ഒരു ഉദാഹരണമായിരുന്നു....

രു ചികിത്സാവിധിയല്ല,ഒരു ജീവിതരീതിയാണ് പ്രകൃതിജീവനം.നിഷ്ഠകൾ കടുകിട തെറ്റിക്കാതെ പിന്തുടരണം ഒരിക്കൽ രോഗം മാറിയവർ....വീണ്ടുമൊരിക്കൽകൂടി രോഗം തിരിച്ചുവന്നാൽ പിന്നെ രക്ഷ അസാധ്യമാണ്....ജോണാണെങ്കിൽ ഒരു നിമിഷമ്പോലും വിശ്രമിക്കാതെ ഏറെ തിരക്കേറിയ ഒരു ജീവിതമാണു പിന്നെയും തുടർന്നത്...അദ്ദേഹത്തിൽ അവശേഷിച്ചതിലും അധികം ജീവശക്തി അദ്ദേഹം നിരന്തരമായ യാത്രകളിലും പ്രസംഗങ്ങളിലുമായി ഉപയോഗിച്ചു...അദ്ദേഹത്തിനാവില്ലായിരുന്നു വെറുതെയിരിക്കാൻ....

ങ്കിലും ആശിച്ചുപോകുന്നു...അദ്ദേഹം കുറച്ചു വിശ്രമിച്ചിരുന്നെങ്കിൽ....കുറേക്കാലം കൂടി നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ...ഒരിക്കലും വാടാത്ത ഒരായിരം സ്നേഹപുഷ്പങ്ങൾ ആ സ്മരണയ്ക്കു മുമ്പിൽ അർപ്പിച്ചുകൊണ്ട്....

4 comments:

  1. ജോൺ സാറിന്റെ സ്മരണയ്ക്കുമുമ്പിൽ ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിച്ചുകൊണ്ട്...ആ സ്മരണയിൽ നിന്നും കറകളഞ്ഞജീവിതം നയിക്കാനുള്ള ഊർജ്ജമുൾക്കൊണ്ടുകൊണ്ട്..

    ReplyDelete
  2. നിലപാടുകളില്‍‍ വിട്ടുവീഴ്ച ചെയ്യാന്‍‍ തയ്യാറാകാതിരുന്ന ധീരനായ നേതാവായിരുന്നു എം എ ജോണ്‍‍. കോണ്‍‍ഗ്രസ്സിലൂടെ പരിവര്‍‍ത്തനമുണ്ടാക്കാനും കോണ്‍‍ഗ്രസ്സില്‍ പരിവര്‍‍ത്തനമുണ്ടാക്കാനും ആത്മാര്‍ത്ഥമായപരീക്ഷണം നടത്തി പരാജയപ്പെട്ട ജനാധിപത്യവാദി. അടിയന്തരാവസ്ഥയെ എതിര്‍‍ത്തു. ആള്‍‍ക്കൂ‍ട്ടകക്ഷിയുടെ ജനസ്വാധീനത്തെ സാമൂഹിക രാഷ്ട്രീയ പരിവര്‍‍ത്തനത്തിനുള്ള ആയുധമാക്കാമെന്നുള്ള വ്യാമോഹം 2006-ല്‍ ഉപേക്ഷിച്ചു. തുടര്‍‍ന്നു് ജനകീയ രാഷ്ട്രീയ-പ്രകൃതിജീവന- പരിസ്ഥിതി സമര പ്രസ്ഥാനങ്ങളുമായി സഹകരിച്ചു് പ്രവര്‍‍ത്തിച്ചു.‍ അദ്ദേഹത്തിന്റെ വിയോഗം ജനകീയ പ്രസ്ഥാനങ്ങള്‍ക്കു് വലിയ നഷ്ടമാണുണ്ടാക്കിയിരിയ്ക്കുന്നതു്. എം എ ജോൺ സാറിന്റെ സ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലി അര്‍‍പ്പിയ്ക്കുന്നു.

    ReplyDelete