ഇപ്രാവശ്യവും ഞങ്ങള്‍ക്ക് പരിസ്ഥിതിദിനം എന്നത്തെയുംപോലെ ഒരു ദിവസം മാത്രമായിരുന്നു .. രാവിലെയും വൈകീട്ടുമായി നനവില്‍ കുറച്ചു മരങ്ങളും ചെടികളും നട്ടു.. കണ്ണൂരിലെ അങ്കോലത്തിന്‍റെ രണ്ടു തൈകള്‍ ഞങ്ങള്‍ മുളപ്പിച്ചിരുന്നു ..മഴ തുടങ്ങിയതിനാല്‍ നടാന്‍ പറ്റിയ സമയമാണ്. അവയും ഒരു ഉങ്ങും രണ്ടു അയനിപ്ലാവും (ആഞ്ഞിലി) കൂടി നട്ടു ..
പശ്ചിമഘട്ടസംരക്ഷണകൂട്ടായ്മയുടെ ഭാഗമായി ,വിഎസ് വിജയന്‍സാറും മറ്റും ചേര്‍ന്ന്,സംസ്ഥാനവ്യാപകമായി ,നെല്‍വയല്‍-നീര്‍ത്തട നിയമം അട്ടിമറിയ്ക്കുന്നതിനെതിരെ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചിരുന്നു ..കണ്ണൂരില്‍ ജില്ലാപരിസ്ഥിതിസമിതിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒത്തുചെര്‍ന്നു..
കാല്‍ടെക്സിലെ തീവെയിലില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന വിഷങ്ങളില്‍നിന്നും അല്പ്പം ആശ്വാസവും നല്കിയിരുന്ന കുറച്ചു മരങ്ങള്‍ ,റോഡുവികസനം മറയാക്കി മുറിച്ചുമാറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിയ്ക്കുകയാണ്.. ഞങ്ങള്‍ പലപ്രാവശ്യം അധികൃതരെ കണ്ടു ,അവിടെ പകരം മരം നടാന്‍ നിവേദനങ്ങള്‍ നല്കിയപ്പോള്‍ ,മരം കിട്ടുന്ന മുറയ്ക്ക് ,ഒന്നിനുപകരം മൂന്നെണ്ണം നടാം എന്നു പറഞ്ഞെന്കിലും ഇന്നേവരെ ഒന്നുപോലും നട്ടില്ല ,എന്നു മാത്രമല്ല ,അവിടെ കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍സും പാകി ..ജൂണ്‍ അഞ്ചിന് കുറേ മരങ്ങള്‍ എവിടെയൊക്കെയോ കുഴിച്ചിട്ടവര്‍ ,അതിലേറെ മരതൈകള്‍ നശിപ്പിച്ചവര്‍ (10 ലക്ഷത്തില്‍ പാതിയും ഇങ്ങനെ നശിപ്പിക്കപ്പെട്ടു ..കണ്ണൂരില്‍ത്തന്നെ കളക്ടറേറ്റിലും കോടതി പരിസരത്തും നൂറുകണക്കിനു മരതൈകളാണ് നശിപ്പിക്കപ്പെട്ടത് )ആ പൊരിവെയിലില്‍ ഒറ്റ മരത്തൈ പോലും നട്ടില്ല..അതിനാല്‍ ഞങ്ങള്‍ ജൂണ്‍ ആറിന് അവിടെ മരം നടും എന്നറിയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍കും ദേശീയപാത ഓഫീസിലും കത്ത് കൊടുത്ത ശേഷം ,വീട്ടിലേയ്ക്ക് മടങ്ങി ..വൈകുന്നേരം അഞ്ച് മണിയായി വീട്ടിലെത്താന്‍ .. നനവില്‍ കുറച്ചു മരം നട്ടു..ഇതാണ് ഞങ്ങളുടെ ജൂണ്‍ അഞ്ച്..
No comments:
Post a Comment