ഇക്കാലത്ത് കള്ളന്മാര്‍ ,പിടിച്ചുപറിക്കാര്‍ , പീഡനവീരന്‍മാര്‍ ,പിമ്പുകള്‍, തുടങ്ങിയവരുടെ എണ്ണം വളരെ വലുതാണ്.. ഇത്തരക്കാര്‍ നാടിന്‍റെ നന്‍മയ്ക്കെതിരെ സംഘടിയ്ക്കുകയും നാട് മുടിക്കുന്നതാണ് ശരിയായ പ്രവര്‍ത്തണമെന്നും ,നാടിനെ രക്ഷിയ്കാനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികള്‍ എന്നു മുദ്ര കുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ,അതിനു ശക്തിയൊന്നും ഉണ്ടാവുകയില്ല .. കാരണം സത്യത്തിനാണ് എപ്പോഴും ശക്തി ,. ഒരേയൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയ്ക്ക് മുന്നില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും മുട്ടുമടക്കിയതു അതുകൊണ്ടാണ്..
ഇത് എക്കാലവും, കലിയുഗത്തില്‍ പ്രത്യേകിച്ച്, നടക്കുന്ന കാര്യമാണ്.. സത്യന്യായങ്ങളുടെ പക്ഷത്ത് വളരെ കുറച്ചുപേരേ ഉണ്ടാവുകയുള്ളൂ.. എന്നാല്‍ അന്തിമവിജയം ഇപ്പോഴും സത്യത്തിനായിരിക്കും..
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല .. പരിസ്ഥിതി മലിനികരണവും ജനദ്രോഹവും ചെയ്യുന്നവര്‍ക്കൊക്കെ അവരുടേതായ പരിസ്ഥിതിവിങ്ങുകളും ഉണ്ട്.. നാട് മുടിച്ചു കിട്ടുന്ന കോടികളില്‍ ചെറിയ ഒരംശം പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിയ്ക്കാനായി ഇത്തരക്കാര്‍ നിക്കിവയ്ക്കും . സ്ഥാന പണ മോഹികളായ ചില 'പരിസ്ഥിതിക്കാര്‍ ' അവര്‍ക്കായി പ്രവര്‍ത്തിയ്ക്കുകയും , ലാഭം കിട്ടുന്ന ഏര്‍പ്പാടായതിനാല്‍ മാദ്ധ്യമബിസിനസ്സുകാര്‍ അതിനൊക്കെ വന്‍ പബ്ലിസിടിയും നല്‍കും ..
ചതുപ്പുനിലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിത ശേഷം ,'മക്കളേ പരിസ്ഥിതിയെ സംരക്ഷിക്കണം 'എന്നൊക്കെ ശ്രിമതി അമൃതാനന്ദമയിയുടെ ലേഖനങ്ങള്‍ പത്രങ്ങളില്‍ വരുന്നതുമൊക്കെ ഇങ്ങനെയാണ്..കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ മുഴുവന്‍ മലകളും സ്വന്തം പേരിലും ബിനാമികളായും യാതൊരു നിയന്ത്രണവുമില്ലാതെ ഇടിച്ചു പൊട്ടിച്ച് ബാങ്കുബാലന്‍സാക്കിയവര്‍ ഇപ്പോള്‍ ഹരിതരാഷ്ട്രീയവുമായി ഇറങ്ങിയിട്ടുള്ളതും ഇതിന്‍റെ ഭാഗമാണ് ....
ഇനി വരാന്‍ പോകുന്നത് പുഴകയ്യേറ്റക്കാരുടെ പരിസ്ഥിതി സംഘടനക, വനം കൊള്ളക്കാരുടെ പരിസ്ഥിതി സംഘടന, കുന്നിടിക്കുന്നവരുടെ പരിസ്ഥിതി സംഘടന,വിഷക്കമ്പനികളുടെ പരിസ്ഥിതി സംഘടന എന്നിങ്ങനെയാണ്.. അതിന്‍റെ യാതൊരു മറയുമില്ലാത്ത അരങ്ങേറ്റമാണ് പഴയങ്ങാടിയില്‍ കണ്ടത് .
ഇനിയൊരു സുനാമിയോ വന്‍ ഭൂചലനമോ ചുഴലിക്കാറ്റോ വരള്‍ച്ചയോ സൂര്യാഘാതമോ,... സ്വന്തം ജീവിതങ്ങളെ ബാധിയ്ക്കും വിധത്തില്‍ ആഞ്ഞടിച്ചാലേ ഇവര്‍ക്കൊക്കെ ബോധം വരൂ . പക്ഷേ എല്ലാം നഷ്ടമായതിന് ശേഷം ബോധം വന്നത് കൊണ്ട് ഒരുകാര്യവും ഉണ്ടാവില്ല
അതെ, എല്ലാം അസ്തമിച്ച ശേഷം ഉണ്ടാവുന്ന ബോധോദയം കൊണ്ട് എന്തു കാര്യം?
ReplyDelete