ഈ കുട്ടിയ്ക്ക് നഷ്ടമായ ജീവിതം തിരിച്ചുകൊടുക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? ഇതും ഭരണകൂട അനാസ്ഥകൊണ്ട് സംഭവിച്ച ദുരന്തം ,എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലെന്നപോലെ ... പരിഹരിക്കാനാകാത്ത ഒരു ദുരന്തം .. മനുഷ്യാവകാശക്കമ്മീഷന്‍ അന്വേഷിക്കുന്നുണ്ടത്രേ .. എന്നിട്ടെന്ത് ?... അവള്‍ക്കിനി മരണം മാത്രം .. എന്തു തെറ്റാണവള്‍ ചെയ്തത്? രോഗം വന്നപ്പോള്‍ സര്‍ക്കാരിന്‍റെസ്വന്തം ആരോഗ്യകേന്ദ്രത്തെ ആശ്രയിച്ചു എന്നതിനാണോ അവള്‍ക്കീ ശിക്ഷ ലഭിച്ചത് ..
അല്ലെങ്കില്‍ മരുന്ന് കമ്പനികള്‍ക്ക് തടിച്ചുകൊഴുക്കാനായി പാവപ്പെട്ടവനെ എല്ലാത്തരം മരുന്നുപരീക്ഷണങ്ങള്‍ക്കും വിട്ടുകൊടുക്കുന്ന ,നിര്‍ബന്ധിച്ച് മരുന്ന് തീറ്റിയ്ക്കുന്ന ,അശാസ്ത്രീയ ചികില്‍സകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നവരെപ്പോലും അറസ്റ്റുചെയ്യുന്ന ഒരു സര്‍ക്കാറല്ലെ ഇവിടെയുള്ളത് ..എത്രയെത്രപേര്‍ ബലിയാടുകളായിക്കഴിഞ്ഞു ..
നാം കണ്ടതാണ്,സാര്‍വത്രിക മരുന്നുവിതരണങ്ങള്‍....പള്‍സ് പോളിയോവും മന്ത് ഗുളികകളും അതിനു പിറകെ ഇപ്പോഴിതാ സ്കൂളൂകള്‍ വഴിയുള്ള ഇരുമ്പ് ഗുളികകളും .... വിദ്യാലയങ്ങളില്‍ നിന്നും തലകറക്കവും ഛര്‍ദ്ദി യും മറ്റും റിപ്പോര്ട്ട് ചെയ്യപ്പെട്ട ശേഷവും ഇരുമ്പുഗുളികകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു ..
എന്താണവര്‍ നല്‍കുന്നതെന്ന് അറിയാനാഗ്രഹമുണ്ടെങ്കില്‍ ,നിങ്ങളുടെ കുട്ടിയുടെ ആരോഗ്യമുള്ള ശരീരത്തിലേയ്ക്ക് ,സൂത്രത്തില്‍ കടത്തിവിടുന്നത് എന്താണെന്ന് അറിയണമെന്ന് ഏതെങ്കിലും രക്ഷിതാവിന് ആഗ്രഹമുണ്ടെങ്കില്‍ ഒരു കാന്തം എടുക്കുക. അത് ഇരുമ്പു ഗുളികയുടെ സമീപം കൊണ്ടുചെല്ലുക .. അപ്പോള്‍ മനസ്സിലാകും ,എന്തു തിന്നാനാണ്നിങ്ങളുടെ കുട്ടി നിര്‍ബന്ധിയ്ക്കപ്പെടുന്നതെന്ന് ..
കുട്ടിയ്ക്കാവശ്യം ഫോളിക് ആസിഡാണ്.. ഭക്ഷണത്തില്‍നിന്നാണത് ലഭിക്കേണ്ടത് .. കേരളത്തില്‍ സുലഭമായി കിട്ടുന്ന ,വീട്ടുമുറ്റത്ത് അനായാസം ഉണ്ടാകാവുന്ന ,ചീരവര്‍ഗ്ഗങ്ങള്‍, മുരിങ്ങയില ,മാങ്ങപോലുള്ള നാടന്‍ പഴങ്ങള്‍ ,മറ്റിലക്കറികള്‍ ,ശര്‍ക്കര ,ഈത്തപ്പഴം തുടങ്ങിയവയിലെല്ലാം ഇത് ഇഷ്ടം പോലെയുണ്ട് ..
എന്നിട്ടാണ് കരളിനും വൃക്കകള്‍ക്കും തകരാറുണ്ടാക്കുന്ന ഇരുമ്പു പൊടി പാ യ്ക്കറ്റിലാക്കി കുട്ടികളെക്കൊണ്ട് അനാവശ്യമായി തീറ്റിയ്ക്കുന്നത് .. ഇതിന്റെ പിന്നാംപുറക്കഥകള്‍ കൂടി അറിയുമ്പോഴേ എത്ര കോടികളുടെ ബിസിനസ്സാണ് നടക്കുന്നതെന്ന് മനസ്സിലാകൂ . വിലകുറ ഞ്ഞ ഇരുമ്പുപൊടി, കൂടിയ വിലയ്ക്ക് വ്യാപകമായി വില്‍ക്കാനുള്ള ഒരു അക്ഷയഖനി തുറന്നു കിട്ടപ്പെട്ടിരിയ്ക്കുന്നു മരുന്ന് മാഫിയകള്‍ക്ക് .. ഒപ്പം സ്ഥീരമായി ഇരുമ്പു പൊടി തീറ്റപ്പെടുമ്പോള്‍ ,രോഗികളായി മാറുന്ന കുഞ്ഞുങ്ങളെ ചികില്‍സിയ്ക്കാന്‍ ഡോക്ടര്‍മാര്‍ ,മരുന്ന് മാഫിയകള്‍ ,വിതരണക്കാര്‍ എന്നിവര്‍ക്ക് അനന്തമായ സാധ്യതകളും ...
ഇത്തരം കൊള്ളത്തരങ്ങള്‍ ,കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യങ്ങളാണെന്ന് ഇനിയും മനസ്സിലാക്കാതെ പോകരുത്..ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരിക തന്നെ വേണം ..നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം കാക്കാമ് നമുക്ക് ..
തീര്‍ച്ചയായും... ചെയ്യേണ്ട ഒരു അത്യാവശ്യകാര്യം തന്നെയാണിത്. ഇപ്പോള്‍ തന്നെ വൈകി. ഇനിയും വൈകിച്ചു കൂടാ....
ReplyDelete