Friday, February 24, 2012

ഗുരുവേ പ്രണാമം.....ശിവപ്രസാദ് മാഷ് വിടപറഞ്ഞു പോയിരിക്കുകയാണ് .... മാഷിനെ പരിചയമുള്ള ആര്‍ക്കും തീരെ വിശ്വസിക്കാനാകാത്ത ഒന്നായിപ്പോയി മാഷിന്‍റെ മരണം ... കാരണം അത്രയേറെ ഉര്‍ജ്ജ്വസ്വലനായേ എന്നും എല്ലാവരും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ . അദ്ദേഹം 67 വര്‍ഷം കൊണ്ട് 100 വയസ്സിന്‍റെ ജീവിതമായിരുന്നു ജീവിച്ചുതീര്‍ത്തത് ... പ്രകൃതിയ്ക്കായി വിശ്രമമില്ലാതെ അക്ഷീണം കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്നു ക്ലാസ്സുകളെടുക്കുകയായിരുന്നു മാഷ്... അറിവിന്‍റെ ഒരു മഹാസമുദ്രം തന്നെയായിരുന്നു ആ അപൂര്‍വ്വ ധിഷണാശാലി .. ഏതൂ വിഷയത്തെപ്പറ്റിയും 100% ആധികാരികമായി പറഞ്ഞു തരാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു... ഈ പ്രായത്തിലും അദ്ദേഹം രാവേറേ നേരം ഉറക്കമിളച്ചു പഠനം നടത്തുകയും തന്‍റെ അറിവുകള്‍ ഏറ്റവും പെര്‍ഫെക്റ്റ് ആക്കുകയും ചെയ്യുമായിരുന്നു...                                                                                                                                           
കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട്...

ത്രയേറെ ആധികാരികമായതിനാല്‍ മാഷിന്‍റെ ക്ലാസ്സുകള്‍ ആള്‍ക്കാരില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അവയെ നിഷേധിയ്ക്കാന്‍ ആര്‍ക്കുമാകുമായിരുന്നില്ല.. തന്‍റെ അറിവത്രയും ജൈവകൃഷി പ്രചരിപ്പിയ്ക്കുവാനും എല്ലാ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരെയും പരിസ്ഥിതീയുടെ പാതയിലേയ്ക്ക് നയിക്കുവാനും പ്രതിഫലമൊന്നും വാങ്ങാതെയും പ്രശസ്തിയൊന്നുമാഗ്രഹിക്കാതെയും ഒരു കര്‍മ്മയോഗിയെപ്പോലെ അദ്ദേഹം പകര്‍ന്നു നല്കി.. ഇത്രയും അറിവുള്ളയാള്‍ മറ്റെവിടെയെങ്കിലുമാണ് ജീവിച്ചിരുന്നതെങ്കില്‍ ആ കഴിവുകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അംഗീകരിച്ച് വേണ്ടത്ര ആദരിയ്ക്കുമായിരുന്നു..  സ്കൂള്‍ കുട്ടികള്‍ മുതല്‍ .കോളേജീലേയൂം ഫ്രൊഫഷണല്‍ കോളേജിലെയും കുട്ടികള്‍ ,സാധാരണ കൃഷിക്കാര്‍ ,വീട്ടമ്മമാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ , ഹെഡ്മാസ്റ്റര്‍മാര്‍ എന്നുവേണ്ട പ്രസാദ് മാസ്റ്റര്‍ എല്ലാവര്ക്കും ആയിരക്കണക്കിനു ക്ലാസ്സുകളെടുത്തു.                                                                                                               
                         
ജില്ലാ പരിസ്ഥിതിസമിതിയുടെ ജൈവോല്‍പ്പന്ന വിപണന മേളയില്‍ 


 നിറഞ്ഞ വാല്‍സല്യവും സ്നേഹവും വറ്റാത്ത ഊര്‍ജ്ജവും മാസ്റ്റര്‍ പകര്‍ന്നു.. എല്ലാവര്‍ക്കും തണല്‍മരത്തെപ്പോലെ ആശ്വാസമേകി ..എല്ലാ പ്രശ്നങ്ങള്ക്കും മാഷ് ഉത്തരംതന്നു..ഊര്‍ജ്ജം പകര്‍ന്നു.. മണിക്കൂറുകളോളം നീണ്ട ക്ലാസുകള്‍ ആരെയും ഇത്തിരിപ്പോലും മൂഷിപ്പിക്കാതെ എടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു..... നീണ്ട ക്ലാസ്സുകളും വിശ്രമമില്ലാത്ത യാത്രകളും തന്നെയാണ് അദ്ദേഹത്തിന്‍റെ ആയുസ്സ് കവര്‍ന്നത്.. പ്രകൃതിയ്ക്കായി ജീവിതം ഹോമിയ്ക്കുകയായിരുന്നു മാഷ്.. ഞങ്ങളെയെല്ലാം അനാഥ രാക്കിയിട്ട് മാഷ് കടന്നുപോയിരിയ്ക്കുന്നു.. ആ വിടവ് നികത്താന്‍ ആരുമില്ലിന്ന്....
മറ്റൊരു പരിസ്ഥിതിക്യാമ്പില്‍ ....
ങ്കിലും മാഷ് മരിയ്ക്കുകയില്ല ..എന്നെന്നും അദ്ദേഹം ചെയ്തു വച്ച പ്രവൃത്തികളിലൂടെ അദ്ദേഹം ഈ മണ്ണില്‍ ജീവിയ്ക്കും... . എന്നും ആ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ നേരിന്റെ പാതയില്‍ മുന്നേറാന്‍ ശക്തി പകരട്ടെ  .  ഗുരുപാദങ്ങളില്‍ പ്രണാമം... 

No comments:

Post a Comment