പ്ലാച്ചീമടയിലെ കൊക്കോക്കോള എന്ന ബഹുരാഷ്ടഭീമന്‍ ഒരു നാടിനെയാകെ നശീപ്പിച്ചിട്ടും പാവപ്പെട്ട ആദിവാസികള്‍ക്ക് നഷ്ടപരിഹാരം ഒന്നും നല്‍കാതെ വിലസുകയാണ്.ശ്രീ വിളയോടി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ പത്തുവര്‍ഷത്തോളം നീണ്ട സമരത്തിനൊടുവില്‍ കമ്പനി പൂട്ടിച്ചെങ്കിലും, നശിപ്പിയ്ക്കപ്പെട്ട ജലസമ്പത്തിനു ഇന്നും ഒരു പരിഹാരവുമായിട്ടില്ല. അതുപോലെ ഒരു നാടിന്‍റെ കാര്‍ഷികാഭിവൃദ്ധി കൂടിയാണ് നശിപ്പിയ്ക്കപ്പെട്ടത് .
കേരള സര്‍ക്കാര്‍ കോളക്കമ്പനിയില്‍നിന്ന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനായി പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസ്സാക്കി അംഗീകാരത്തിനായി ഇന്ത്യന്‍ പ്രസിഡണ്ടിന് അയച്ചുകൊടുത്തുവെങ്കിലും, ഇതുവരെയും അതിലവര്‍ ഒപ്പുവച്ചിട്ടില്ല.കോളഭീമന്ഠെ സ്വാധീനം തന്നെയാണു ഇതിന്കാരണം .
ഇതിനെതിരെ പ്ലാച്ചിമടയിലെ പാവങ്ങളും ,ഒപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഏല്ലാ ജില്ലാകളില്‍നിന്നുമുള്ള ആള്‍ക്കാരും ചേര്‍ന്ന ആയിരത്തോളം പേര്‍ കഴിഞ്ഞ ദിവസം പ്ലാച്ചിമടയില്‍ വീണ്ടും ഒത്തുചേര്‍ന്നു.കോളക്കമ്പനിയുടെ സ്വത്ത് പിടിച്ചെടുക്കുക എന്നതായിരുന്നു ഈ ഒത്തുചേരലിന്ഠെലക്ഷ്യം.
കോളക്കമ്പനിയ്ക്ക് സംരക്ഷണമേകാന്‍ നൂറുകണക്കിനു പോലീസുകാര്‍ ഉണ്ടായിട്ടും സമരഭടന്‍മാരില്‍ ചിലര്‍ മതിലിനുള്ളില്‍ക്കയറി ആധിപത്യം സ്ഥാപിച്ചു. 22 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു .രണ്ടാഴ്ചത്തേയ്ക്ക് ഇവരെ റിമാണ്ടുചെയ്തിരിയ്ക്കുകയാണ് .
കേരളജനത ഈ സമരം ഏറ്റെടുക്കേണ്ടതാണ് .ബഹു പ്രസഡണ്ടിന് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുക. മന്ത്രിമാര്‍, എം.പി.മാര്‍,എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ക്കും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുക. അറസ്റ്റില്‍ പ്രതിഷേധിയ്ക്കുക. സമരം ശക്തമാക്കുക
ഇത് കുറേ പാവങ്ങളുടെ നിലനില്‍പ്പിന്‍റെ പ്രശ്നം മാത്രമല്ല,മണ്ണും വെള്ളവും ഊറ്റി കോടികള്‍ കൈക്കലാക്കാന്‍ കുത്തകഭീമന്‍മാര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന ഗൂഡാലോചനകള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ ഇന്ന് നമുക്കാകുന്നില്ലെങ്കില്‍ നാളെ നാം ദാഹജലത്തിനായി ഇവര്‍ക്കൊക്കെ മുമ്പില്‍ വലിയ വിലയും കൊടുത്ത് കൈനീട്ടിനില്‍ക്കേണ്ടി വരും
വളരെ വലിയ സത്യം.നമുക്ക് പ്രതിഷേധിക്കാം... പ്രതികരിക്കാം...കുറച്ചെങ്കിലും ആശ്വാസത്തിന്... പ്രതീക്ഷയോടെ......
ReplyDelete