Saturday, May 22, 2010

ഒന്നായി വാഴാം..


ന്ന് ജൈവവൈവിധ്യദിനം. ജീവജാതികളാൽ സമ്പന്നമായ നമ്മുടെയീ ഒരേയൊരു ഭൂമിയിൽനിന്നുംമനുഷ്യന്റെ പ്രവൃത്തികളാൽ ജീവജാതികളപ്പാടെ ഇല്ലാതാകാൻ പോകുമ്പോൾ, അതൊഴിവാക്കാനും, എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യനെന്നും ഇവിടെ മനുഷ്യർക്കുമാത്രമായി ജീവിക്കാനാകില്ലെന്നും എല്ലാംപരസ്പരബന്ധിതമാണെന്നും എല്ലാറ്റിനെയും അവയുടെ ആവാസവ്യവസ്ഥകളെ നശിപ്പിക്കാതെസംരക്ഷിക്കണ്ടത് വിവേകമതിയായ ഒരു ജീവി എന്ന നിലയിൽ മനുഷ്യന്റെ കടമയാണെന്നും ഒക്കെഓർമ്മിപ്പിക്കാൻ ഒരു ദിനം....

















7 comments:

  1. ഓരോ ജീവിയും പ്രകൃതിയുടെ അവിഭാജ്യമായ യൂനിറ്റാണ്. ഒന്നായി വാഴാം!

    ReplyDelete
  2. "എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യന്‍"

    സത്യം.. ‌. പ്രകൃതിയെ കുറിച്ച് ഓര്‍ക്കാനൊരു ദിവസം..ഇത് വേണ്ടതാണ്‌. ഇടയ്ക്കിടെ ഇങ്ങിനെയൊരു ഓര്‍‌മ്മപ്പെടുത്തല്‍ നല്ലതാണ്. അമ്മദിനവും, അച്ഛന്‍ ദിനവും, അക്ഷയ ത്രിതീയയും വാലന്റീന്‍സ് ഡേയും ആഘോഷിക്കാന്‍ മാത്രമേ വ്യവസായികള്‍ക്കും, വ്യാപരികള്‍ക്കും താല്‍‌പര്യമുള്ളു..എല്ലാം കച്ചവട കണ്ണുതന്നെ..

    ReplyDelete
  3. 2010നെ ജൈവവൈവിധ്യ വർഷമായാണല്ലോ ആചരിക്കുന്നത്.‘ഒരുപാട് ജീവികൾ,ഒരേയൊരു ഭൂമി, ഒരേ ഭാവി‘ എന്ന ജൈവവൈവിധ്യ സന്ദേശം മനസ്സിലാക്കി ഈ വർഷാചരണമെങ്കിലും സാർഥകമായെങ്കിൽ...

    ReplyDelete
  4. പുതിയ അറിവുകള്‍. "നനവ്" ഒരു സരസ്വതിക്ഷേത്രം കൂടിയാണ്‌ കേട്ടോ...അറിവിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും ക്ഷേത്രം!

    ReplyDelete
  5. കുമാരൻ..സന്ദർശിച്ചതിനു നന്ദി..

    ReplyDelete
  6. PLEASE JOIN pavammalayalikal.ning.com

    ReplyDelete
  7. താനൊഴിച്ച് വേറൊരു ജീവി ഭൂമുഖത്തുണ്ടെന്ന് കരുതാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. കഷ്ടകാലത്തിന് ആ മനുഷ്യന്റെ കൈയിലാണ് പ്രപഞ്ച നിയന്ത്രണത്തിന്റെ ഭൂരിഭാഗം മേഖലകളും.

    ReplyDelete